യു കെ മലയാളി എഴുതിയ ‘തുറക്കട്ടെ മനസ്സുകൾ’ പുസ്തക പ്രകാശനം നടത്തി
Aug 20, 2024
യുകെ മലയാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഷിജുമോൻ ജോസഫിന്റെ മുപ്പത്തഞ്ചോളം വരുന്ന പ്രചോദനാത്മകമായ ലേഖനങ്ങളടങ്ങിയ ‘തുറക്കട്ടെ മനസ്സുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18നു വൈകുന്നേരം ഏഴു മണിക്ക് നടത്തിയ സമ്മേളനത്തിൽ ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു. പയ്യാവൂർ സബ് ഇൻസ്‌പെക്ടർ ശ്രീ ബെന്നി എം.ജെ. പ്രകാശന കർമ്മം നിർവ്വഹിച്ചു, ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ മാർട്ടിൻ മാത്യു ആദ്യ പുസ്തകം ഏറ്റു വാങ്ങി. ഇന്റർനാഷണൽ കോർപ്പറേറ്റ് ട്രെയിനർ ഡോ. പോൾ തോമസ് എൻ. എൽ. പി, എഴുത്തുകാരൻ ലിജു ജേക്കബ്, സിനിമ സംവിധായകൻ ഷാജി സ്റ്റീഫൻ, യുകെയിലെ പ്രശസ്ത സോളിസിറ്ററായ അഡ്വ. റെൻസൺ സക്കറിയാസ്, സ്‌കിൻകോ ബേബി പ്രോഡക്ട്സ് സി. ഇ. ഓ. ബിജു പി അലക്സ്, വാസുദേവൻ ചെമ്പേരി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പായൽ ബുക്സ് ആണ് പ്രസാധകരും വിതരണക്കാരും. നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും ജീവിത വിജയമെന്ന പ്രധാന ലക്ഷ്യത്തിൽ നിന്നും നമ്മെ തടയുവാൻ പര്യാപ്തമാണ്. അത്ര സന്ദർഭത്തിൽ സ്വീകരിക്കേണ്ട ഫപ്രദമായ സമീപനമെന്താണ്? അല്ലെങ്കിൽ അവയെ എങ്ങനെ നേരിടണം എന്നതിൽ വായനക്കാർക്ക് മാർഗ്ഗദീപമാകാൻ ഈ കുറിപ്പുകൾക്കു കഴിയുന്നുണ്ട്. മനസ്സിനെ കൈപ്പിടിയിലൊതുക്കി എങ്ങനെ ജീവിതം ക്രമപ്പെടുത്താം എന്ന് വിവരിക്കുന്ന ഈ പുസ്തകത്തിന്റെ പോസ്റ്റേജ് അടക്കം £6 വിലയാണ്.
യുകെയിലെ യോവിൽ നിവാസിയായ ഡോ ഷിജുമോൻ ജോസഫ് സംരഭകനാണ്. സോഷ്യൽ മീഡിയയിലൂടെ, യുകെ മലയാളികൾക്ക് ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ഇൻസ്പിരേഷണൽ ടോക്കുകളിലൂടെ ഷിജുമോൻ സുപരിചിതനാണ്. സൈക്കോളജിയിൽ ബി എസിയും, എം എസിയും ഉള്ള ഷിജുമോൻ എൻ. എൽ. പിയിൽ മാസ്റ്റർ പ്രാക്ടീഷണർ കോഴ്സും പുഴ്ത്തിയാക്കിയ വ്യക്തിയാണ്. 2024ൽ ഡോക്ടറേറ്റ് ലഭിച്ചു. സോമർസെറ്റ് മലയാളീ കൾച്ചറൽ അസോസിയേഷന്റെ (SMCA, Yeovil) മുൻകാല പ്രേസിഡെന്റും, സെക്രട്ടറിയുമായി സേവനം ചെയ്ത വ്യക്തിയാണ്. യുകെയിൽ പുസ്തകം ആവശ്യമുള്ളവർ 07826323134 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages