1 GBP = 107.12
breaking news

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ‘ആന്തരിക സൗഖ്യ ധ്യാനം’ ഒക്ടോബർ 11-13 വരെ; ജോർജ്ജ് പനക്കലച്ചൻ ഫാ.മാത്യു തടത്തിൽ, ഫാ. പോൾ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കൾ നയിക്കുന്നതാണ്‌.

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ‘ആന്തരിക സൗഖ്യ ധ്യാനം’ ഒക്ടോബർ 11-13 വരെ; ജോർജ്ജ് പനക്കലച്ചൻ ഫാ.മാത്യു തടത്തിൽ, ഫാ. പോൾ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കൾ നയിക്കുന്നതാണ്‌.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: യു കെ യിൽ ആല്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾക്കും വേദിയായി മാറിയ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഒക്ടോബർ മാസത്തിൽ 11 മുതൽ 13 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിൻസൻഷ്യൽ സഭാ സമൂഹം റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പത്താം വാർഷികത്തിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക പ്രശസ്ത ധ്യാന ഗുരുക്കളായ ജോർജ്ജ് പനക്കലച്ചൻ, ഫാ. പോൾ പുതുവാ, ഫാ. മാത്യു തടത്തിൽ, ഫാ ജോസഫ് എടാട്ട് , ഫാ. പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ സംയുക്തമായി നയിക്കും.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

ആന്തരിക സൗഖ്യ ധ്യാന ദിനത്തിന്റെ തലേന്ന് വൈകുന്നേരത്തോടെ ധ്യാനത്തിൽ പങ്കുചേരുന്നവർക്കായി താമസ സൗകര്യമൊരുക്കുന്നതാണ്. ആന്തരിക സൗഖ്യാധ്യാനം, ഒക്ടോബർ 11 നു വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ ഞായറാഴ്ച വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിൽ ഉണർത്തിച്ച് , തുറവയോടെ പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
https://www.divineuk.org/residential-retreat-2024/

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും ശുദ്ധമാക്കപ്പെടുവാനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

For Contact : +447474787890,
Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more