1 GBP = 106.80
breaking news

വാർവിക്കിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ അബിൻ രാമദാസ്

വാർവിക്കിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ അബിൻ രാമദാസ്

വാർവിക്കിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു. വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ അംഗം അബിൻ രാമദാസിനാണ് ഇന്നലെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. സുഹൃത്തുക്കൾ ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തുകയായിരുന്നു. എന്നാൽ വീട് അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് പോലീസും അത്യാഹിതവിഭാഗങ്ങളുമെത്തിയാണ് വീടിനകത്തേക്ക് കടന്നത്. എന്നാൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ച നിലയിലായിരുന്നു. നാല്പത്തിമൂന്ന് വയസ്സായിരുന്നു പ്രായം.

ഭാര്യ ആശയും മക്കളും അവധിയെത്തുടർന്ന് നാട്ടിലായിരുന്നു. കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. അബിൻ ഓട്ടോമൊബൈൽ സ്റ്റൈലിംഗ് എൻജിനീയറാണ്, ആശയാണ് ഭാര്യ. അബിനിന് 14 വയസ്സുള്ള മകൻ ആദവ്, 8 വയസ്സുള്ള മകൾ ആലിസ് എന്നിവരുണ്ട്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

അബിൻ രാമദാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more