1 GBP = 105.47

ഹനിയ്യ വധിക്കപ്പെട്ടത് തെഹ്റാനിൽ; ഞെട്ടലിൽ ഭരണനേതൃത്വം

ഹനിയ്യ വധിക്കപ്പെട്ടത് തെഹ്റാനിൽ; ഞെട്ടലിൽ ഭരണനേതൃത്വം

ബെ​യ്റൂ​ത്ത്: ബു​ധ​നാ​ഴ്ച ഇ​റാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന്റെ ഏ​റ്റ​വും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​​മേ​ധാ​വി മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ക്ക​പ്പെ​ടു​ക വ​ഴി ഇ​സ്രാ​യേ​ൽ ന​ൽ​കു​ന്ന​ത് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ്. പ​തി​വു​പോ​ലെ ഇ​സ്രാ​യേ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും മു​മ്പ് ന​ട​ന്ന പ​ല​തി​ലു​മെ​ന്ന​പോ​ലെ ഈ ​സം​ഭ​വ​ത്തി​ന് പി​ന്നി​ലും മ​റ്റാ​രു​മ​ല്ലെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​ണ്. പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റ​ഈ​സി അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ ഞെ​ട്ട​ലി​ൽ​നി​ന്ന് രാ​ജ്യ​മു​ണ​രും​മു​മ്പാ​ണ് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് രാ​ഷ്ട്രീ​യ മേ​ധാ​വി വ​ധി​ക്ക​പ്പെ​ടു​ന്ന​ത്. സ്വ​ന്തം ത​ല​സ്ഥാ​നം പോ​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും എ​വി​ടെ​യും ആ​ക്ര​മി​ക്ക​ൽ ത​ങ്ങ​ൾ​ക്ക് എ​ളു​പ്പ​മാ​ണെ​ന്നു​മു​ള്ള അ​റി​യി​പ്പ് കൂ​ടി​യാ​യി ഇ​സ്രാ​യേ​ൽ ഇ​തി​നെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​ടു​ത്തി​ടെ, ഇ​സ്രാ​യേ​ലി​ലേ​ക്ക് ന​ട​ത്തി​യ വ​ൻ​മി​സൈ​ൽ, ഡ്രോ​ൺ വ​ർ​ഷ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​സ്ഫ​ഹാ​നി​ൽ പ്ര​മു​ഖ ആ​ണ​വ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു ഇ​സ്രാ​യേ​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തി​നെ ഇ​സ്രാ​യേ​ൽ മാ​ത്ര​മ​ല്ല, പ​ടി​ഞ്ഞാ​റ​ൻ ശ​ക്തി​ക​ൾ പോ​ലും ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ​നെ​ത​ന്യാ​ഹു വ​ധി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഹ​നി​യ്യ തെ​ഹ്റാ​നി​ൽ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലി​രി​ക്കെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

റ​ഈ​സി കൊ​ല്ല​പ്പെ​ട്ട​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ഏ​റെ​യൊ​ന്നും പു​റം​ലോ​ക​മ​റി​ഞ്ഞി​ട്ടി​ല്ല. കൂ​ടെ പ​റ​ന്ന കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങു​ക​യും റ​ഈ​സി​യു​ടേ​ത് മാ​ത്രം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യി, പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ശ്കി​യാ​​ന്റെ അ​ധി​കാ​രാ​രോ​ഹ​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച്, പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വ് അ​ലി ഖാം​ന​ഈ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​ട​ങ്ങി​യ​താ​യി​രു​ന്നു ഹ​നി​യ്യ. താ​മ​സി​ക്കു​ന്ന മു​റി​യു​ൾ​പ്പെ​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ഇ​സ്രാ​യേ​ലി​ന് ന​ൽ​കി​യ​താ​രാ​കു​മെ​ന്ന​താ​ണ് ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്ന​ത്. ​ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ, അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​നു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ചാ​ര​ന്മാ​ർ സ​ജീ​വ​മ​ല്ലെ​ങ്കി​ൽ ഇ​ത് സാ​ധ്യ​മാ​കി​ല്ലെ​ന്നു​റ​പ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more