വാറിംഗ്ടൺ മലയാളി അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി തോമസ് ഓലക്കാട്ടിൻ്റെ മാതാവ് സാറാ ചാക്കോ നിര്യാതയായി
Jul 30, 2024
വാറിംഗ്ടൺ മലയാളി അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി തോമസ് ഓലക്കാട്ടിൻ്റെ മാതാവും ഓലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യയുമായ സാറാ ചാക്കോ (92) നിര്യാതയായി. പരേത പെരുവ കാപ്പിക്കരയിൽ കുടുംബാംഗമാണ്. മക്കൾ ബേബി, ജോൺ, പോൾ (ദുബായ്), ജിമ്മി, റെജി, തോമസ് (യുകെ). മരുമക്കൾ:- ജാൻസി കുറ്റിക്കാടൻ (കോട്ടപ്പടി), മേഴ്സി തുണപ്പുംമുകളേൽ (കൊടമുണ്ട), സൂസി മാനിക്കാട്ട് (പതിനാലാം മൈൽ), ഐബി പോത്താനിക്കാട്, ലിൻസി നെടുങ്ങാട്ട് (തങ്കളം).
സംസ്കാര ശുശ്രൂഷകൾ ഇന്ന് ചൊവ്വാഴ്ച (30/7/24) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെൻ്റ് തോമസ് യാക്കോബായ ദേവാലത്തിൽ സംസ്കരിക്കുന്നതാണ്. വാറിംഗ്ടൺ മലയാളി അസോസിയേഷനു വേണ്ടി സുനിൽ മാത്യു, ബോബൻ മാത്യു എന്നിവർ ഭവനത്തിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരവ് അർപ്പിച്ചു.
മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഫിലിപ്പ് പുത്തൻപുരയ്ക്കൽ, സെക്രട്ടറി പ്രമീള ജോജോ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages