1 GBP = 105.47
breaking news

ജാർഖണ്ഡിൽ 2 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 18 ബോഗികൾ പാളം തെറ്റി, 2 പേർ മരിച്ചു

ജാർഖണ്ഡിൽ 2 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 18 ബോഗികൾ പാളം തെറ്റി, 2 പേർ മരിച്ചു


ജാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ രണ്ട് മരണം. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് മുംബൈയിലേക്ക് പോയ ഹൗറ – സിഎസ്എംടി എക്സ്പ്രസാണ് പാളം തെറ്റിയത്. ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടാത്. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.45 ഓടെ ജാർഖണ്ഡിലെ ചക്രധർപുറിൽ ബാറ ബംബു ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഹൗറ-മുംബൈ മെയിൽ ട്രെയിനിൻ്റെ 22 ബോഗികളിൽ 18 ഉം പാളം തെറ്റി. ഇതിൽ 16 ഉം പാസഞ്ചർ കോച്ചുകളായിരുന്നു. ഒരെണ്ണം പാൻട്രി കാറും ഒരെണ്ണം പവർ കാറുമായിരുന്നു. പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചു. ഇത്തരം അപകടങ്ങൾക്ക് അവസാനമില്ലേയെന്ന് ചോദിച്ച അവർ, കേന്ദ്ര റെയിൽവെ മന്ത്രിയെ റീൽ മന്ത്രി എന്ന് പരിഹസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more