1 GBP = 110.31

ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്

ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്

ലണ്ടൻ: ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു. ലണ്ടനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ ഡോ ഷാജി ജോസഫാണ് ഇന്നലെ മരണമടഞ്ഞത്. അസുഖബാധിതനായി ചികിത്സയിലായിരുന്ന ഡോ ഷാജി ജോസഫ് റോംഫോർഡിലെ ക്വീൻസ് ആശുപത്രിയിൽ വച്ചാണ് വിട വാങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ഡോ ഷാജി ജോസഫിന് അന്പതിനാല് വയസ്സായിരുന്നു പ്രായം.

ഭാര്യ വിജയ ജോസെഫിനൊപ്പം ലണ്ടനിലായിരുന്നു താമസം. ജാഷ്വിൻ ലിജു ആന്റണി, ജാസ്ലിൻ ഷിമ്മി ആന്റണി, ജാസ്‌വിനാ അലക്സി ആന്റണി എന്നിവരാണ് മക്കൾ. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണ്.

ഡോ ഷാജി ജോസഫിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more