1 GBP = 107.07
breaking news

ലിംകാ സെക്രട്ടറി വിബിൻ വർഗീസിൻ്റെ പിതാവ് കെ പി വർഗീസ് നിര്യാതനായി

ലിംകാ സെക്രട്ടറി വിബിൻ വർഗീസിൻ്റെ പിതാവ് കെ പി വർഗീസ് നിര്യാതനായി

ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (ലിംകാ) സെക്രട്ടറി വിബിൻ വർഗീസിൻ്റെ പിതാവ് നടുവട്ടം കൊല്ലംകുടി കെ പി വർഗീസ് (73) നിര്യാതനായി. കുറച്ച് നാളായി അസുഖബാധിതനായിരുന്നു. ഭാര്യ മഞ്ഞപ്ര തിരുധനത്തിൽ ആനി വർഗീസ്. മക്കൾ വിബിൻ വർഗീസ് (നാറ്റ് വെസ്റ്റ്, ലിവർപൂൾ) എബിൻ വർഗീസ് (കെൻ്റ്), സ്നേഹാ ആഷിഷ് (ബാംഗ്ലൂർ). മരുമക്കൾ ബ്ലെസി, ബ്ലെറ്റി, ആഷിഷ്.

സംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴാഴ്ച (25/7/24) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് നടുവട്ടം സെൻ്റ് ആൻ്റണീസ് ദേവാലത്തിൽ സംസ്കരിക്കുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, യുക്മ ചാരിറ്റി ട്രസ്റ്റി തമ്പി ജോസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ലിംകാ പ്രസിഡൻ്റ് തോമസ് കുട്ടി ഫ്രാൻസീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more