1 GBP = 105.62
breaking news

കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല; ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി

കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല; ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി


ബിഹാറിനും ആന്ധ്രയ്ക്കും ഉയർന്ന പരിഗണന നൽകിയായിരുന്നു മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല.

ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.

ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി. ഈ വര്‍ഷം 15000 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപനം. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്നും ധനകാര്യ മന്ത്രിയുടെ ഉറപ്പ്.

ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ ഓഹരി സൂചികകളിൽ നേരിയ ഇടിവ്. അതേസമയം, കാർഷിക മേഖലയിലെ കമ്പനികൾക്ക് കമ്പനികൾക്ക് നേട്ടം ഈ കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more