1 GBP = 107.24
breaking news

ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്

ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്

Gloucestershire കൗണ്ടിയിലുള്ള ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളെ അണിനിരത്തി കൊണ്ട് സ്റ്റീഫൻ അലക്സ്‌, പ്രെജു ഗോപിനാഥ്, മനോജ്‌ വേണുഗോപാൽ, ജിനീഷ് കാച്ചപ്പള്ളി, വിപിൻ ജൂഡി, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ ജൂലൈ 21നു റോയൽസ് കപ്പ് സംഘടിപ്പിച്ചു. ഗ്ലോസ്റ്റർഷെയർ കൗണ്ടിയിലുള്ള യുവാക്കളെ ഉൾപ്പെടുത്തി നാലു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള കിംങ്സിനെ പരാജയപ്പെടുത്തി വിപിൻ ജൂഢിയുടെ ടൈറ്റൻസ് കലാശപോരിൽ വിജയിതരായി..

ടൂർണമെന്റിലെ മികച്ച താരമായി ഗോകുൽ ശ്യാം, മികച്ച ബാറ്റ്സ്മാനായി അതുൽ, മികച്ച ബൗളർ ആയി സവദ്, മികച്ച വിക്കറ്റ് കീപ്പർ ആയി അനസ്, ടൂർണമെന്റ് ലെ മികച്ച ക്യാച്ച് നു അബി ചക്കോയെയും തിരഞ്ഞെടുത്തു.
കളിക്കാരും കാണികളുമായി ഏകദേശം 100പേർ പങ്കെടുത്ത ഈ ടൂർണമെന്റിന്റെ ടൈറ്റിൾ സ്പോൺസർ ചെയ്തത് ശ്രീജിത്ത്‌ S നായർ ആയിരുന്നു.

കൂടാതെ AtoZ manager basil, Chacko,abin jose, jineesh, preju manoj, arun pillai, സണ്ണി എന്നിവർ സ്പോൺസർ ചെയ്യുകയുണ്ടായി. സ്റ്റീഫൻ, ജിനീഷ് എന്നിവരുടെ സ്വദിഷ്ടമായ ഫുഡ് റോയൽസ് കപ്പിലെ പ്രധാന ആകർഷണം ആയിരുന്നു. എല്ലാവരുടെയും ആഗ്രഹം മാനിച്ചുകൊണ്ട് എല്ലാ മാസവും ഇതുപോലുള്ള ക്രിക്കറ്റ് ഉത്സവം അരങ്ങേറുന്നതാണ്. കൂടാതെ അടുത്ത വർഷം മെയ്‌ മാസം യുകെയിലുള്ള മികച്ച ടീമുകളെ അണിനിരത്തികൊണ്ട് ഒന്നാമത് T10 റോയൽസ് കപ്പ് നടത്തുന്നതായിരിക്കുമെന്ന് സംഘടകർ അറിയിക്കുകയും ചെയ്തു.

https://drive.google.com/drive/folders/1-Zhnn8bXJYrxGbX8bo7RZWO0fk-CYPUv?usp=sharing

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more