1 GBP = 106.15
breaking news

”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക്കിംഗ് പുരോഗമിക്കുന്നു.

”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക്കിംഗ് പുരോഗമിക്കുന്നു.

ഒക്ടോബർ 25, 26 തിയ്യതികളിൽ ലണ്ടനിൽ നടക്കുന്ന “ലണ്ടൻ 2024 ഉഴവൂർ സംഗമ”ത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു എന്നും, പുതിയതായി തുടങ്ങിയ Palms Hotel ൽ ഫോർസ്റ്റാർ സൗകര്യങ്ങളോടുകൂടിയ ഹോട്ടലിൽ താമസവും സമ്മേളനവും ഒരേ വേദിയിൽ ഒരുക്കിയിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ചെക്കിൻ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാൻ പാകത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു.

ഒരുമിച്ച് താമസിക്കുവാനും, രാത്രിയിൽ കളി തമാശകൾ പറഞ്ഞിരിക്കുവാനും, സൗഹൃദം പുതുക്കുവാനും ഒക്കെ ആവശ്യമുള്ളവർക്ക് മുൻഗണനാ ക്രമത്തിൽ റൂമുകൾ നൽകുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

ഓരോരുത്തരുടെയും ആവശ്യങ്ങൾ ഗൂഗിൾ ഫോം വഴി ഫിൽ ചെയ്ത് ഉഴവൂർ സംഗമത്തിന്റെ അക്കൗണ്ടിലേക്ക് 100 പൗണ്ട് ട്രാൻസ്ഫർ ചെയ്ത് മുറികൾ എത്രയും വേഗം ബുക്ക് ചെയ്യണം എന്നും സംഘാടകർ അറിയിച്ചു.

വളരെ ആവേശപൂർവ്വമാണ് ഈ വർഷത്തെ ബുക്കിംഗ് പുരോഗമിക്കുന്നതെന്ന് സംഘാടകരായ ജിജി താഴത്തുകണ്ടത്തിൽ, രഞ്ജു കോഴിത്തറ, ഫ്രാൻസിസ് മച്ചാനിക്കൽ, സാജൻ നിരവത്ത് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more