1 GBP = 105.70

ബ്രിട്ടനിലെ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസ ജീവിതവും, തീഷ്ണതയും കൊണ്ട് ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു-മാർ ജോസഫ് സ്രാമ്പിക്കൽ;ഭക്തി സാന്ദ്രമായ വാൽസിംഗ്ഹാം തീർഥാടനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ബ്രിട്ടനിലെ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസ ജീവിതവും, തീഷ്ണതയും കൊണ്ട് ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു-മാർ ജോസഫ് സ്രാമ്പിക്കൽ;ഭക്തി സാന്ദ്രമായ വാൽസിംഗ്ഹാം തീർഥാടനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ഷൈമോൻ തോട്ടുങ്കൽ

വാൽസിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം തീർഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തീർഥാടനം ഭക്തിസാന്ദ്രമായി.

ജപമാല സ്തുതികളും, പ്രാർത്ഥനാ മഞ്ജരികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

രാവിലെ 9:30 ന് പ്രാർത്ഥനയോടെ ആരംഭിച്ച തീർഥാടനത്തിൽ ജപമാലപ്രാർഥനയും, ദിവ്യ കാരുണ്യ ആരാധനയും നടന്നു. തുടർന്ന് രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകി. സീറോ മലബാർ സഭയുടെ പാരമ്പര്യം മുഴുവൻ നിറഞ്ഞു നിന്ന തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് .

തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ബ്രിട്ടനിലെ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസ ജീവിതവും , തീഷ്ണതയും കൊണ്ട് ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു വെന്നും അതിന്റെ ദൃശ്യമായ അടയാളമാണ് ഈ തീർഥാടനത്തിൽ കാണുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഭൂമിയിൽ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട് തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ്. മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും, അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും, ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങൾ മനസിലാക്കുവാനും നമുക്ക് സാധിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ജോ മൂലശ്ശേരി വി സി, വൈസ് ചാൻസിലർ റെവ ഫാ. ഫാൻസ്വാ പത്തിൽ, റെവ ഫാ. ജിനു മുണ്ടുനടക്കൽ എന്നിവർ സഹകാർമ്മികർ ആയി. കേംബ്രിഡ്ജ് റീജിയൻ ആതിഥേയത്വം വഹിച്ച തീർത്ഥാടനത്തിൽ റീജിയണൽ ഡയറക്ടർ റെവ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ജോർജ് നോർവിച്ച്, ലിജേഷ് കിങ്‌സ്‌ലിൻ, ജോജോ കേംബ്രിഡ്ജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികളാണ് തീർഥാടനത്തിനു നേതൃത്വം നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more