1 GBP = 107.12
breaking news

ബൈഡന് ഒബാമയുടെ പിന്തുണയും നഷ്ടപ്പെടുന്നു? സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന് ഒബാമ പറഞ്ഞതായി റിപ്പോര്‍ട്ട്

ബൈഡന് ഒബാമയുടെ പിന്തുണയും നഷ്ടപ്പെടുന്നു? സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന് ഒബാമ പറഞ്ഞതായി റിപ്പോര്‍ട്ട്


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പിന്തുണയും നഷ്ടപ്പെടുന്നതായി സൂചിപ്പിച്ച് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം ബൈഡന്‍ പുനപരിശോധിക്കണമെന്ന് ബരാക് ഒബാമ സഖ്യകക്ഷികളോട് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് വിജയസാധ്യത കുറയുകയാണെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ സാധുത ബൈഡന്‍ ഗൗരവമായി തന്നെ പരിശോധിക്കണമെന്നും ഒബാമ പറഞ്ഞെന്നാണ് സൂചന. മുന്‍ പ്രാവശ്യത്തെപ്പോലെ ട്രംപ് തന്നെയാണ് ഇത്തവണയും ബൈഡന് എതിരാളി. എന്നാല്‍ ട്രംപുമായുള്ള ഇക്കഴിഞ്ഞ സംവാദത്തില്‍ ബൈഡന്റെ പ്രകടനം മോശമായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഒബാമയും ബൈഡനെ കൈയൊഴിയുന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നത്.

സംവാദത്തിലെ മോശം പ്രകടനം കൂടിയായതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കകത്ത് തന്നെ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുറുമുറുപ്പുകള്‍ ഉയരുകയാണ്. 81 വയസുകാരനായ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്‍പ്പെടെ ആശങ്ക ഉയര്‍ന്നപ്പോഴും മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതനായ ബൈഡന്‍ നിലവില്‍ ക്വാറന്റീനില്‍ കഴിഞ്ഞുവരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more