1 GBP = 105.61
breaking news

ബെഡ്ഫോർഡിൽ മരണമടഞ്ഞ ജോജോ ഫ്രാൻസിസിന് യുകെ മലയാളികൾ ഇന്ന് അന്ത്യയാത്രാമൊഴിയേകും

ബെഡ്ഫോർഡിൽ മരണമടഞ്ഞ ജോജോ ഫ്രാൻസിസിന് യുകെ മലയാളികൾ ഇന്ന് അന്ത്യയാത്രാമൊഴിയേകും

ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡിനടുത്തു സെയിന്റ് നിയോട്‌സിലെ ജോജോ ഫ്രാന്‍സിസിന്റെ പൊതുദര്‍ശനവും അന്തിമോപചാര ചടങ്ങുകളും ഇന്ന് നടക്കും.

ബെഡ്‌ഫോര്‍ഡ് ക്രൈസ്റ്റ് ദി കിംഗ് കാത്തോലിക് ദേവാലയത്തില്‍ വൈകിട്ട് നാലു മണിക്ക് പൊതു ദര്‍ശനത്തിനു വെയ്ക്കുകയും തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും അന്തിമോപചാര ചടങ്ങുകളും നടക്കും. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ നാട്ടില്‍ കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതാണ്.

ജൂൺ 28ന് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അത്യാഹിത വിഭാഗത്തെ വിളിക്കുകയായിരുന്നു. എന്നാൽ എമർജൻസി ടീം എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്. ചങ്ങനാശ്ശേരി മാമ്മൂട് കുറുമ്പനാടം സ്വദേശിയായ ജോജോയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രിയപ്പെട്ടവരെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

Christ the King Catholic Church, Harrowden Road, Bedford, MK42 0SP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more