1 GBP = 106.15
breaking news

വോൾവർഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി

വോൾവർഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി

ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ( Our Lady of Perpetual Help) സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടി

മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തിയത്.

ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മിഷൻ ഡയറക്‌ടർ ഫാദർ ജോർജ് തോമസ് ചേലക്കൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചതിനെ തുടർന്ന് പ്രസുദേന്തി വാഴ്ചയും പുതുതായി പള്ളിയിൽ പ്രതിഷ്ഠിച്ച തിരുസ്വരൂപങ്ങളുടെയും സ്വർണം, വെള്ളി കുരിശുകളുടെയും വെഞ്ചിരിപ്പ് നടന്നു. ആഘോഷമായ ദിവ്യബലിയ്ക്ക് ഫാദർ ജോസ് പള്ളിയിൽ വിസി മുഖ്യ കാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. ഫാദർ ജോർജ് തോമസ് ചേലക്കൽ സഹ കാർമികനായിരുന്നു.

തുടർന്ന് മരക്കുരിശ്, വെള്ളിക്കുരിശ്, പൊന്നിൻ കുരിശ്, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍ എന്നിവർക്കൊപ്പം ഇടവകജനം ഒരേ മനസോടെ തിരുന്നാൾ പ്രദക്ഷിണം നടത്തി. തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവ നടന്നു.

ഇടവക വികാരി ബഹുമാനപ്പെട്ട ജോർജ് തോമസ് ചേലക്കൽ അച്ചന്റെ നിർദേശങ്ങൾക്ക് അനുസരിച്ച്
കൈക്കാരന്മാരായ ജോർജ്‌കുട്ടി തെക്കേകരോട്ട്, സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ, നോബി ജോസഫ് വെള്ളനാൽ, വിവിധ തിരുനാൾ കമ്മിറ്റികളിലെ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

തിരുനാൾ ആഘോഷങ്ങളുടെ തുടർച്ചയായി നടക്കുന്ന ഇടവക ദിനാചരണവും വേദപാഠ വാർഷികവും 14 ജൂലൈ ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിവിധ കലാപരിപാടികളോടെ സെന്റ്‌ മൈക്കിൾസ് പള്ളി പാരീഷ് ഹാളിൽ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more