1 GBP = 105.61
breaking news

‘ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി; തിരുത്തലുകൾ ആവശ്യമാണ്’; ജോസ് കെ മാണി

‘ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി; തിരുത്തലുകൾ ആവശ്യമാണ്’; ജോസ് കെ മാണി

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി പറർഞ്ഞു. ജനവിധി മാനിക്കുന്നു ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും ഇടതുപക്ഷത്തു നിന്ന് ഇവർ അകന്നിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ലെന്നും തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടിയാലോചനകളിൽ കൂടി വേണം തിരുത്തൽ നടത്താൻ എന്ന് അദ്ദേഹം നിർദേശിച്ചു.

തെരഞ്ഞെടുപ്പിലെ പരാജയം കൂട്ടുത്തരവാദിത്തമാണെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടിക്കുള്ളിൽ പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ പൊതുനിലപാട് എന്നാൽ ഇതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാലായിലെ പ്രസംഗം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി എന്ന് കരുതുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more