1 GBP = 105.45
breaking news

‘ജനം മൂന്നാമതും മോദി സർക്കാരില്‍ വിശ്വാസമർപ്പിച്ചു, തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം’; രാഷ്ട്രപതി

‘ജനം മൂന്നാമതും മോദി സർക്കാരില്‍ വിശ്വാസമർപ്പിച്ചു, തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം’; രാഷ്ട്രപതി


പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പുതിയ അംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നായിരുന്നു രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ എത്തി. 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more