1 GBP = 105.48
breaking news

ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണം

ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണം

തെൽഅവിവ്: തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. ഇതേത്തുടർന്ന് പ്രദേശത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലബനാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഫാർ കില, ബുർജ് അൽ-മുലൂക്ക്, ടാലെറ്റ് അൽ-അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയതെന്ന് ലബനാനിലെ നാഷനൽ ന്യൂസ് ഏജൻസി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more