1 GBP = 106.06
breaking news

കന്നിയങ്കത്തിൽ ഗ്രിംസ്ബി ചാമ്പ്യൻ; ഹിമ റണ്ണറപ്, റോതെർഹാം തൊട്ടുപിറകിൽ, ഷെഫീൽഡ് ഫുട്ബോൾ ചാമ്പ്യൻ; ചരിത്രം തിരുത്തി യുക്മ യോർക്ഷയർ ആൻഡ് ഹംബർ കായിക മത്സരങ്ങൾ.

കന്നിയങ്കത്തിൽ ഗ്രിംസ്ബി ചാമ്പ്യൻ; ഹിമ റണ്ണറപ്, റോതെർഹാം തൊട്ടുപിറകിൽ, ഷെഫീൽഡ് ഫുട്ബോൾ ചാമ്പ്യൻ; ചരിത്രം തിരുത്തി യുക്മ യോർക്ഷയർ ആൻഡ് ഹംബർ കായിക മത്സരങ്ങൾ.

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ കായികമത്സരങ്ങളും ഫുട്ബോൾ ടൂർണമെന്റും ശനിയാഴ്ച വൈകിട്ട് അവസാനിച്ചപ്പോൾ 109 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ് അസോസിയേഷൻ ചാമ്പ്യനും 96 പോയിന്റുമായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ റണ്ണറപ്പും 88 പോയിന്റുമായി റോതെർഹാം കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 76 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷനും 43 പോയിന്റുമായി ചെസ്റ്റർഫീൽഡ് മലയാളി അസോസിയേഷനും 41 പോയിന്റുമായി സ്കാൻതോർപ്പ് മലയാളി അസോസിയേഷനും യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തിയപ്പോൾ വരവറിയിച്ചു ബാൺസലി 34 പോയിന്റുമായി തൊട്ടുപുറകിൽ സ്ഥാനം പിടിച്ചു. റീജിയണൽ ഫുട്ബോൾ മത്സരത്തിൽ ഷെഫീൽഡ് വീണ്ടും ചാമ്പ്യന്മാരായപ്പോൾ ഗ്രിംസ്ബി ജൂനിയർ രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപെടേണ്ടിവന്നു.

ബാൺസലി കേരള കൾച്ചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസലിയിലെ ഡൊറോത്തി ഹൈമെൻ സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെട്ട കായിക മാമാങ്കത്തിൽ പത്ത് അസോസിയേഷനുകളിൽ നിന്നായി 250ൽ പരം കായിക താരങ്ങൾ അണിനിരന്നപ്പോൾ അവരെപ്രോത്സാഹിപ്പിക്കാൻ 300 ൽ
അധികം കാണികൾ പവലിയനിൽ ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിക്ക് മാർച്ച് പാസ്റ്റോടെ ആരംഭിച്ച മത്സരങ്ങൾ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ലീനുമോൾ ചാക്കോ ഉത്‌ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേൽ, നാഷണൽ കൗൺസിൽ അംഗം സാജൻ സത്യൻ, സെക്രട്ടറി അമ്പിളി സെബാസ്റ്റിയൻ, ട്രഷറർ ജേക്കബ് കളപ്പുരക്കൽ റീജിയണിലെ വിവിധ അസോസിയേഷൻ ഭാരവാഹികൾ സന്നിഹിതരായിരുന്നു.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, സമയക്രമത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അറിയിച്ച സമയത്തുതന്നെ തുടങ്ങിയ കായികമത്സരങ്ങൾ വൈകിട്ട് ഏഴുമണിക്ക് സമ്മാനദാനവും പൂർത്തിയാക്കി ചരിത്രം തിരുത്തിയെഴുതിയപ്പോൾ താമസിച്ചുവന്നതുമൂലം അവസരം നഷ്ടമായ മ്ലാനമായ ചില മുഖങ്ങളെയും അവിടെ കാണാനായി.

ഹള്ളിൽ നിന്നുള്ള മുൻ കായിക താരം ശ്രീമതി പ്രിയ തോമസ്‌, ഡോ. ദീപ ജേക്കബ്, ബാൺസലി കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഭാരവാഹികളായ ശ്രീ സജീന്ദ്രൻ, ശ്രീ രഘുറാം എന്നിവരോടൊപ്പം 25ൽ പരം അംഗങ്ങൾ യൂണിഫോം ധരിച്ചും വിവിധ അസോസിയേഷനുകളിൽ നിന്നും 20ൽ പരം ആളുകളും വാളന്റിയേഴ്‌സ് ആയി മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ എണ്ണയിട്ട യന്ത്രം പോലെ ഓരോ ഇനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി.

വിവിധ അസോസിയേഷനുകളുടെ ആവശ്യപ്രകാരം നടത്തപ്പെട്ട 5 എ സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ റീജിയണിലെ ഒൻപത് ടീമുകൾ മൂന്നു ഗ്രൂപ്പുകളിലായി മത്സരിച്ചു. ശ്രീ ബിമലിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ സ്റ്റേഡിയത്തിന്റെ മറ്റൊരു കോർട്ടിൽ സമാന്തരമായി നടത്തപ്പെട്ടു. ഫൈനലിൽ ഗ്രിംസ്ബി ജൂനിയറുമായി മുൻചാപ്യന്മാരായ ഷെഫീൽഡ് പെനാലിറ്റി ഷൂട്ടൗട്ടിൽ കിരീടം നിലനിർത്തി.

വാശിയേറിയ വടംവലി മത്സരത്തിൽ അഞ്ചു ടീമുകളെ പിന്തള്ളി പ്രസിഡന്റ് ശ്രീ ടോം തോമസിന്റെ നേതൃത്വത്തിൽ ഉള്ള ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ കരുത്തരായ റ്റീം ഒന്നാം സ്ഥാനം നേടിയപ്പോൾ ഷെഫീൽഡിന്റെ കൊമ്പൻസ് രണ്ടാം സ്ഥാനവും റോതെർഹാം മൂന്നാം സ്ഥാനവും നേടി.

2022 ൽ യുക്മയിൽ അംഗമായ ബാൺസലി കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ (BKCA) ആദ്യമായി ആഥിതേയത്വം വഹിച്ച കായികമേള വൻവിജയമാക്കിയതിൽ അസോസിയേഷനിൽ നിന്നുള്ള വോലെന്റിയേഴ്‌സിന്റെ ഊർജ്ജസ്വലമായ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടു. രാവിലെ എട്ടു മണിക്കുതന്നെ സ്ത്രീകൾ ഉൾപ്പടെയുള്ള 25 പേരടങ്ങുന്ന വാളന്റിയേഴ്‌സ് റ്റീം വിവിധ ചുമതലകൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തനനിരതരായി. എല്ലാവരെയും അനുമോദിക്കുന്നതായി റീജിയണൽ കമ്മറ്റി അറിയിച്ചു. കായിക മേള വൻ വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതായും ശനിയാഴ്ച്ച നടക്കുന്ന നാഷണൽ കായികമത്സരങ്ങളിൽ വിജയം ആശംസിക്കുന്നതായും റീജിയണൽ കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more