1 GBP = 110.31

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 5.25% ആയി തുടരുമെന്ന് സൂചന

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 5.25% ആയി തുടരുമെന്ന് സൂചന

ലണ്ടൻ: ഇന്ന് വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി ഏഴാം തവണയും പലിശ നിരക്ക് 5.25% ആയി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദർ വ്യക്തമാക്കുന്നു. ഇന്ന് നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവലോകന യോഗത്തിലാണ് തീരുമാനം പുറത്ത് വരുക.
മൂന്ന് വർഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം സെൻട്രൽ ബാങ്കിൻ്റെ ടാർഗെറ്റ് ലെവലിൽ എത്തിയിട്ടും, മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരിക്കുന്നത്, നിലവിൽ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നിരക്കുകൾ കുറയ്ക്കില്ല എന്നാണ്. വരാനിരിക്കുന്ന മാസങ്ങളിൽ പണപ്പെരുപ്പം 2% ആയി തുടരുമോ എന്ന് കാണാൻ ബാങ്ക് കാത്തിരിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ശരത്കാലത്തിൽ ആദ്യ

യുകെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിക്ക് വേണ്ടിയുള്ള നയങ്ങൾ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ രൂപപ്പെടുത്താനാണ് ബാങ്കിൻ്റെ തീരുമാനം.
മെയ് വരെയുള്ള കണക്കിൽ പണപ്പെരുപ്പം 2% ആയി കുറഞ്ഞുവെന്ന് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. അതേസമയം തങ്ങളുടെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ഫലം നൽകുന്നുവെന്ന് തെളിയിച്ചതായി കൺസർവേറ്റീവുകൾ പറഞ്ഞു.
എന്നാൽ കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം ഇപ്പോഴും കൂടുതലായി തുടരുന്നുവെന്ന് ലേബർ പാർട്ടി പ്രതികരിച്ചു.

ഉയർന്ന പണപ്പെരുപ്പത്തോടുള്ള പ്രതികരണമായി, കഴിഞ്ഞ കുറെ നാളുകളായി പലിശനിരക്ക് പടിപടിയായി ഉയർത്തുകയും പിന്നീട് പലിശനിരക്ക് ഉയർന്ന തലത്തിൽ നിലനിർത്തുകയും നിലവിൽ മന്ദഗതിയിലാക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നു. നിലവിൽ പലിശ നിരക്ക് കുറയ്ക്കുക എന്നത് പൊതു തിരഞ്ഞെടുപ്പിന് ശേഷമാകും ബാങ്ക് പരിഗണിക്കുക എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബാങ്ക് നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നും, തിരഞ്ഞെടുപ്പിൻ്റെ ഫലവും പുതിയ സാമ്പത്തിക പദ്ധതികളും പുറത്ത് വരുന്നത് വരെ കാത്തിരിക്കാൻ ബാങ്ക് ആഗ്രഹിക്കുന്നുവെന്നും എജെ ബെല്ലിൻ്റെ പേഴ്‌സണൽ ഫിനാൻസ് ഡയറക്ടർ ലോറ സ്യൂട്ടർ പറഞ്ഞു. ഓഗസ്റ്റിൽ നടക്കുന്ന ബാങ്ക് അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more