1 GBP = 110.31

ഹൂതി ആക്രമണത്തിനിരയായ ഗ്രീക് ഉടമസ്ഥതയിലുള്ള കപ്പൽ മുങ്ങി

ഹൂതി ആക്രമണത്തിനിരയായ ഗ്രീക് ഉടമസ്ഥതയിലുള്ള കപ്പൽ മുങ്ങി

സൻആ: ദിവസങ്ങൾക്കു മുമ്പ് യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പൽ കടലിൽ മുങ്ങി. കപ്പലിലെ ഒരു നാവികൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഹൂതികൾ മുക്കുന്ന രണ്ടാമത്തെ കപ്പലാണിത്.

ലൈബീരിയൻ പതാകയേന്തിയ, ഗ്രീക് ഉടമസ്ഥതയിലുള്ള ട്യൂട്ടർ എന്ന കപ്പലാണ് ചെങ്കടലിൽ മുങ്ങിയതെന്ന് യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് (യു.കെ.എം.ടി.ഒ) ആണ് അറിയിച്ചത്. ഗസ്സയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

കൽക്കരി കയറ്റിയ കപ്പലിനുനേരെ ജൂൺ 12നാണ് ഹൂതികളുടെ ആക്രമണമുണ്ടായത്. മിസൈലുകൾ, സ്ഫോടകവസ്തുക്കൾ നിറച്ച വിദൂര നിയന്ത്രിത ബോട്ട് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. കപ്പലിൽനിന്ന് അവസാനം സന്ദേശം ലഭിച്ച സ്ഥാനത്ത് അവശിഷ്ടങ്ങളും എണ്ണപ്പാടയും കണ്ടെത്തിയതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, കപ്പൽ മുങ്ങിയ കാര്യം അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതികരണത്തിനായുള്ള വാർത്ത ഏജൻസിയുടെ ചോദ്യത്തിനും പ്രതികരണം ലഭിച്ചില്ല.

ഹൂതികളുടെ ആക്രമണത്തിൽ ഫിലിപ്പീൻസിൽനിന്നുള്ള നാവികൻ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, മരണവിവരം ഫിലിപ്പീൻസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more