1 GBP = 107.10
breaking news

യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. യുക്മയ്ക്കിത് അഭിമാന നിമിഷം. നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം.

യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. യുക്മയ്ക്കിത് അഭിമാന നിമിഷം. നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം.

അലക്‌സ് വർഗ്ഗീസ്സ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ലോക കേരള സഭാംഗം. ജൂൺ 13 വ്യാഴാഴ്ച മുതൽ 15 ശനി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാലാമത് ലോക കേരള സഭയിൽ യുക്മയെ പ്രതിനിധീകരിച്ച് ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ നോമിനേറ്റ് ചെയ്യപ്പെട്ടു.

ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ്, യുക്മ സൌത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ്, റീജിയണിൽ നിന്നുള്ള യുക്മ ദേശീയ സമിതിയംഗം, സേവനം യുകെ ചെയർമാൻ എന്നിങ്ങനെ വിവിധ ചുമതലകൾ വളരെ പ്രശംസനീയമായ രീതിയിൽ നിർവ്വഹിച്ച ശേഷമാണ് ഡോ. ബിജു 2022 ജൂണിൽ യുക്മ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത്. യുകെ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്ന ഒരാളെന്ന നിലയിൽ, ഈ വിഷയങ്ങൾ കേരള ഗവൺമെൻറിൻറെ ശ്രദ്ധയിൽ കൊണ്ട് വരുവാൻ ഡോ. ബിജുവിൻറെ ലോക കേരള സഭാംഗത്വം വഴിയൊരുക്കുമെന്നാണ് യുകെ മലയാളികളുടെ പ്രതീക്ഷ.

കൺസൽറ്റൻറ് അനസ്തെറ്റിസ്റ്റ്, ക്രിട്ടിക്കൽ കെയർ ഡയറക്ടർ എന്നീ നിലകളിൽ എൻ.എച്ച്.എസ്സിൽ സേവനമനുഷ്ടിക്കുന്ന ഡോ. ബിജു തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും പൊതു രംഗത്ത് ചെയ്യുന്ന സേവനങ്ങൾ നിസ്സീമമാണ്. 2018, 2019 വർഷങ്ങളിൽ കേരളം നേരിട്ട ഭീകരമായ വെള്ളപ്പൊക്കബാധിതരെ സഹായിക്കുവാൻ യുക്മയും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷനും ചേർന്ന് നിർമ്മിച്ച ഭവനങ്ങളുടെ നിർമ്മാണ നേതൃത്വവും അദ്ദേഹമാണ് നിർവ്വഹിച്ചത്.

2022 ഒക്ടോബറിൽ ലണ്ടനിൽ വെച്ച് വിജയകരമായി സംഘടിപ്പിക്കപ്പെട്ട ലോക കേരള സഭ യുകെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ഡോ. ബിജു. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി യുകെയിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായ ഡോ. ബിജുവിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

നാലാമത് ലോക കേരള സഭയിൽ യുക്മ ജനറൽ കൌൺസിൽ അംഗങ്ങളും പ്രവാസി കേരള കോൺഗ്രസ്സ് (എം) നേതാക്കളുമായ സി.എ. ജോസഫ്, ഷൈമോൻ തോട്ടുങ്കൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more