1 GBP = 107.78
breaking news

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; മുന്നറിയിപ്പുമായി എറണാകുളം അങ്കമാലി അതിരൂപത

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; മുന്നറിയിപ്പുമായി എറണാകുളം അങ്കമാലി അതിരൂപത


എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ. ജൂലൈ 3 മുതൽ
ഏകീകൃത കുർബാന നടത്തണമെന്ന് അന്ത്യശാസനം. സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതിയുടെ അടയാളം എന്ന് വിമത വൈദികർ പ്രതികരിച്ചു.

മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം സത്യവാങ്മൂലം നല്‍കനാണ് നിർദേശം. സിനഡ് കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കേണ്ടി വരും.

നടപടി നേരിടുന്ന വൈദികർ നടത്തുന്ന ആരാധനാക്രമങ്ങൾ അംഗീകരിക്കില്ലെന്നും അർച്ച് ബിഷപ്പ് റഫൽ തട്ടിൽ അറിയിച്ചു.

അതേസമയം ആർച്ച് ബിഷപ്പിന്റെ സർക്കുലറിനെ വിമതവിഭാഗം പൂർണ്ണമായും തള്ളി. മാർപാപ്പയുടെ തീരുമാനത്തിന് ഘടകവിരുദ്ധമാണ് പുതിയ സർക്കുലർ. ഇത് അംഗീകരിക്കാൻ ആകില്ലെന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടാൻ പറഞ്ഞു.

ഈ മാസം 14ന് ചേരുന്ന സിനഡിൽ കുർബാന തർക്കം പ്രധാന ചർച്ച വിഷയം ആകും. ഇതിന് ശേഷം ആയിരിക്കും തർക്ക പരിഹാരത്തിനുള്ള വഴി തെളിയുക എന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more