1 GBP = 107.80
breaking news

ഫ്രാൻസിൽ നടന്ന ‘ഡി ഡേ’ യിൽ നിന്ന് വേഗം മടങ്ങി; മാപ്പു പറഞ്ഞ് ഋഷി സുനക്

ഫ്രാൻസിൽ നടന്ന ‘ഡി ഡേ’ യിൽ നിന്ന് വേഗം മടങ്ങി; മാപ്പു പറഞ്ഞ് ഋഷി സുനക്

ലണ്ടൻ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടി.വി ഷോയിൽ പങ്കെടുക്കാനായി, ഫ്രാൻസിൽ നടന്ന ഡി ഡേ ദിനാഘോഷത്തിൽ നിന്ന് പെട്ടെന്ന് മടങ്ങിയ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മാപ്പുപറഞ്ഞു.

രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിയുടെ സേനയെ തുരത്താൻ 150,000ലധികം സഖ്യകക്ഷി സൈനികർ കടലിലൂടെയും വിമാനത്തിലൂടെയും ഫ്രാൻസിലെ നോർമൻഡിൽ ലാൻഡ് ചെയ്ത ദിവസമാണ് ഡി ഡേ.

പരിപാടിക്കെത്തിയ ഋഷി സുനക് നേരത്തേ മടങ്ങുകയായിരുന്നു. സുനകിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ബ്രിട്ടനിൽ ഉയർന്നത്. ഇതോടെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ സുനക് ക്ഷമാപണം നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more