1 GBP = 107.12
breaking news

ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് ചെംസ്ഫോർഡിൽ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും നയിക്കും.

ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് ചെംസ്ഫോർഡിൽ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് വെള്ളിയാഴ്ച ചെംസ്ഫോർഡിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും. ചെംസ്ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ രാത്രിയാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ആരാധനക്കും, സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം, തിരുവചനം സ്വീകരിക്കുവാനും, ആല്മീയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.

ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകൾ അവസാനിക്കും.

യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂൺ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂൺ 21, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
Blessed Sacrement’s Church,
Chemsford, CM1 2DU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more