1 GBP = 107.73
breaking news

ഓണം ഒളിമ്പിക്സ് 2024-വാർവിക്ക് ആൻഡ്‌ ലെമിങ്ട്ടൻ മലയാളി അസോസിയേഷന്റെ ആദ്യ കായികമേള പ്രൌഡഗംഭിരമായി; ചില്ലി ചാമ്പ്സ് ചാമ്പ്യന്മാർ

ഓണം ഒളിമ്പിക്സ് 2024-വാർവിക്ക് ആൻഡ്‌ ലെമിങ്ട്ടൻ മലയാളി അസോസിയേഷന്റെ ആദ്യ കായികമേള പ്രൌഡഗംഭിരമായി; ചില്ലി ചാമ്പ്സ് ചാമ്പ്യന്മാർ

വാർവിക്ക് -ലെമിങ്ട്ടൻ മലയാളികളുടെ കൂട്ടായിമയായ വാൽമ സങ്കടിപ്പിച്ച അദ്യ കായികമേള ഓണം ഒളിമ്പിക്സ് വിജയകരമായി അരങ്ങേറി. വിവിധ ആഴ്ചകളിലായി നടന്നു വന്ന മത്സരങ്ങൾക്ക് 01/06/2024 ശനിയാഴ്ച എഡ്മണ്സ്കോട്ട് അത്ലററിക്സ് ട്രാക്ട്, ലെമിങ്ട്ടൻ അതിലേറ്റിക്സ് ഇനങ്ങളോട് കൂടി സമാപനമായി. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്‌ ജോർജ് തോമസ് പങ്കെടുത്തു.

ബനാന ബ്രിഗേഡ് ,കോക്കനട്ട് ക്രാകേയ്സ്, ചില്ലി ചാമ്പ്സ് എന്നിങ്ങന മൂന്ന് ഹൗസുകളായി തിരിഞ്ഞു നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചില്ലി ചാമ്പ്സ് ചാമ്പ്യൻമാരായപ്പോൾ ബനാനബ്രിഗേഡും കോക്കനട്ട് ക്രാക്കേയുസും രണ്ടും മുന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി . ലെമിങ്ട്ടൻ മലയാളികൾക്കു മണിക്കൂറുകളോളം ആവേശവും ആഹ്ലാദവും പകർന്ന അവിസ്‌മരണീയമായ കായിക മാമാങ്കത്തിൽ ചില്ലി ചാമ്പ്സ്ന് നിഷാന്ത് നന്ദകുമാർ, കൃഷ്ണപ്രസാദ് കോക്കനട്ട് ക്രാക്കേസിനു സണ്ണി ജോൺ, അഭിലാഷ് ബനാന ബ്രിഗേഡ്സിനു രെജീഷ് രാജൻ, ആര്യ നവീൻ എന്നിവർ ഹൗസ് ക്യാപ്റ്റൻമാരായി നേതൃത്വം നൽകി.

മുഖ്യ അഥിതിയായി എത്തിച്ചേർന്ന യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്‌ ജോർജ് തോമസ് സമ്മാനദാനം നിർവഹിച്ചു. കായികമേള വിജയകരമാവാൻ പ്രായത്നിച്ച കമ്മിറ്റി അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുത്ത അസോസിയേഷൻ അംഗങ്ങൾക്കും വാൽമ പ്രസിഡന്റ്‌ തോമസ് ജോർജ്( രാജേഷ് )നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more