1 GBP = 107.80
breaking news

കൂട്ടക്കുരുതി അവസാനിക്കുന്നില്ല; 24 മണിക്കൂറിനിടെ ഗസ്സയിൽ 53 മരണം

കൂട്ടക്കുരുതി അവസാനിക്കുന്നില്ല; 24 മണിക്കൂറിനിടെ ഗസ്സയിൽ 53 മരണം

ഗ​സ്സ സി​റ്റി: റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ലാ​കെ 53 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 36,224 ആ​യി. 81,777 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്.

ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന റ​ഫ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​മാ​യ ത​ൽ അ​സ്സു​ൽ​താ​നി​ൽ പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി. അ​തി​നി​ടെ, ഫി​ലാ​ഡ​ൽ​ഫി ഇ​ട​നാ​ഴി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ​ജി​പ്തു​മാ​യു​ള്ള ഗ​സ്സ അ​തി​ർ​ത്തി​യു​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​വും പി​ടി​ച്ചെ​ടു​ത്ത​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഹ​മാ​സി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്നു​ണ്ട്. ഇ​സ്രാ​യേ​ൽ സൈ​നി​ക​രെ ല​ക്ഷ്യ​മി​ട്ട് എ​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​വ​ർ അ​റി​യി​ച്ചു. അ​ൽ ഖു​ദ്സ് ബ്രി​ഗേ​ഡും ഇ​സ്രാ​യേ​ൽ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി സ​മ്മ​തി​ച്ച ഇ​സ്രാ​യേ​ൽ സൈ​ന്യം ജ​ബാ​ലി​യ​യു​​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്മാ​റി​യ​താ​യും അ​റി​യി​ച്ചു. വെ​സ്റ്റ്ബാ​ങ്കി​ലെ ജെ​നി​ൻ ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ എ​ട്ട് ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​തി​നി​ടെ, ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ട്ട് നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ബി​ൽ നാ​ഷ​ന​ൽ യൂ​നി​റ്റി പാ​ർ​ട്ടി അം​ഗം നി​ന ട​മാ​നോ ഷാ​ത അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​സ​ഭാം​ഗം ബെ​ന്നി ഗാ​ന്റ്സി​ന്റെ പാ​ർ​ട്ടി​യാ​ണ് നാ​ഷ​ന​ൽ യൂ​നി​റ്റി. രാ​ജ്യം ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​സ്ഥി​ര ഭ​ര​ണ​കൂ​ടം രൂ​പ​വ​ത്ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ബി​ല്ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more