1 GBP = 107.73
breaking news

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യൂറോപ്യൻ സ്ലൊവീനിയയും

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യൂറോപ്യൻ സ്ലൊവീനിയയും

ലുബ്‍ലിയാന: സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ച് ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി അംഗീകരിച്ച് മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവീനിയയും. സ്ലൊവീനിയൻ ഗവൺമെന്റ് ഫലസ്തീന് അംഗീകാരം നൽകി. ഇനി ഇതിന് പാർലമെൻറ് കൂടി അനുമതി നൽകണം.

പ്രധാനമന്ത്രി റോബർട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സർക്കാർ അംഗീകാരം നൽകി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‍ലിയാനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വരുംദിവസങ്ങളിൽ പാർലമെൻറ് സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗൊലോബ് ആഹ്വാനം ചെയ്തു. ഇത് സമാധാനത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more