1 GBP = 107.76
breaking news

ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിക്കാണിച്ച എം.പിക്ക് സസ്പെൻഷൻ

ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിക്കാണിച്ച എം.പിക്ക് സസ്പെൻഷൻ

പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിക്കാണിച്ച എം.പിക്ക് സസ്പെൻഷൻ. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് എം.പിയും ഇടതുപക്ഷ ലെസ് ഇൻസൂമിസ് പാർട്ടിയുടെ ഉപനേതാവുമായ സെബാസ്റ്റ്യൻ ദിലോഗു ഫലസ്തീൻ പതാക വീശിയത്. സർക്കാരിന്റെ അനുവാദം വാങ്ങാതെയാണ് അദ്ദേഹം ഫലസ്തീൻ പതാക വീശിക്കാണിച്ചതെന്നും ഇത് സ്വീകാര്യമായ നടപടിയല്ലെന്നും സ്പീക്കർ യേൽ ബ്രൗൺപിവൈറ്റ് വ്യക്തമാക്കി.

രണ്ടാഴ്ചത്തേക്കാണ് സസ്‍പെൻഷൻ. അതോടൊപ്പം പാർലമെന്ററി അലവൻസ് രണ്ട്മാസത്തേക്ക് പകുതിയായി കുറക്കുകയും ചെയ്തു. തുടർന്ന് ദിലോഗ് പാർലമെന്റിൽ പ്രതിഷേധിച്ചു. സംഭവത്തിനു ശേഷം ലോകത്ത് സമാധാനം കൊണ്ടുവരാനായി ഏതു സമയത്തും എവിടെ വെച്ചും പ്രതിഷേധം തുടരുമെന്ന് ലെസ് ഇൻസൂമിസ് പാർട്ടി എക്സിൽ കുറിച്ചു.

സ്​പെയിൻ, അയർലൻഡ്, നോർവേ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇതോടെ ഫലസ്തീനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 145 ആയി. ഫ്രാൻസ്, ബ്രിട്ടൻ, യു.എസ് രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഫലസ്തീനെ തങ്ങൾ രാഷ്ട്രമായി അംഗീകരിക്കുമെന്ന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more