1 GBP = 107.80
breaking news

അയർക്കുന്നം-മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബർമിംഗ്ഹാമിൽ ജൂൺ 29ന് ; ആവേശം വിതറുന്ന പരിപാടികളുമായി സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അയർക്കുന്നം-മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബർമിംഗ്ഹാമിൽ ജൂൺ 29ന് ; ആവേശം വിതറുന്ന പരിപാടികളുമായി സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ബിൻസൺ കോണിക്കൽ

അയർക്കുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച്ച ബർമിംഗ്ഹാമിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ-കായിക -വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.

ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്.

കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിവരുന്നത്

അയർക്കുന്ന-മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ ആയി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡണ്ന്ന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.

അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:
St. Chad’s Church Hall,Hollyfield Road,
Sutton Coldfield, Birmingham, B75 7SN

Date & Time: 29/6/2024, 9.30 am to 6.30 pm.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mercy Biju: 07952444693
Binson Konickal: 07748151592
Molly Tom: 07429624185
Shajimon Mathew: 07588597149

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more