1 GBP = 110.29

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം; 30 പേർക്ക് പരിക്കേറ്റു

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം; 30 പേർക്ക് പരിക്കേറ്റു

സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഹീത്രുവിൽ നിന്ന് പറന്നുയർന്ന സിംഗപ്പൂർ വിമാനത്തിൽ പെട്ടെന്നുണ്ടായ കടുത്ത പ്രക്ഷുബ്ധതയെ തുടർന്ന് ഹൃദയാഘാതം മൂലമാണ് 73 കാരനായ ജെഫ് കിച്ചൻ എന്ന ബ്രിട്ടീഷ് പൗരൻ മരിച്ചത്.

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ട ബോയിങ് 777–300 ഇ.ആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട വി​മാ​നം, 37,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്നു​കൊ​ണ്ടി​രി​ക്കെ ഏ​ക​ദേ​ശം മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ പെ​ട്ടെ​ന്ന് 31,000 അ​ടി​യി​ലേ​ക്ക് താ​ഴ്ന്നു. 10 മി​നി​റ്റോ​ളം ഈ ​നി​ല​യി​ൽ തു​ട​ർ​ന്നു.

ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി അധികൃതർ അറിയിച്ചു.

അരമണിക്കൂറിനുള്ളിൽ നിലത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിൽ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് ആകാശച്ചുഴിയുണ്ടാകുന്നത്. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തും. ശക്തമായ കുലുക്കത്തിന് കാരണമാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more