1 GBP = 110.29

പ്രസിഡന്റ് റൈസി കൊല്ലപ്പെട്ട അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ച് സായുധ സേനാ മേധാവി

പ്രസിഡന്റ് റൈസി കൊല്ലപ്പെട്ട അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ച് സായുധ സേനാ മേധാവി

തെഹ്റാൻ: പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും അടക്കം പ്രമുഖർ കൊല്ലപ്പെട്ട ഹോലികോപ്ടർ അപകടത്തെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

ബ്രിഗേഡിയർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.

ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ള്ള രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വും ഇ​സ്രാ​യേ​ലും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും ചൂ​ണ്ടി​ക്കാ​ട്ടി സമൂഹ മാധ്യമങ്ങളിൽ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ടം അ​സ്വാ​ഭാ​വിക​മാണെന്ന ചർച്ച ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇ​സ്രാ​യേലിന്‍റെ ചാ​ര​സം​ഘ​ട​ന മൊ​സാ​ദി​ന് പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് മു​ൻ അം​ഗം നി​ക്ക് ഗ്രി​ഫി​ൻ എ​ക്സി​ൽ കു​റി​ച്ചു. എന്നാൽ, അ​പ​ക​ട​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ അ​നൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്രസിഡന്‍റ് അടക്കം സഞ്ചരിച്ച ഹെലികോ​പ്റ്റ​റി​ന്റെ നി​യ​ന്ത്ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​രു​ന്നു എ​ന്നതാണ് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്ന് ഈ രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യ കെ​യ്ൽ ബെ​യ്‍ലി​യെ ഉ​ദ്ധ​രി​ച്ച് ‘അ​ൽ ജ​സീ​റ’ റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു. അ​തു​കൊ​ണ്ടാ​കാം അ​പാ​യ സ​ന്ദേ​ശം പോ​ലും കൈ​മാ​റാ​ൻ പൈ​ല​റ്റി​ന് സാ​ധി​ക്കാ​തി​രു​ന്ന​തെന്ന് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more