1 GBP = 106.75
breaking news

യു കെ യിൽ നിര്യാതയായ സ്‌നോബിമോൾക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്‌നങ്ങൾ പുൽകാനെത്തിയ പീറ്റർബറോയിൽ; അന്ത്യോപചാര ശുശ്രുഷകൾക്ക് മാർ സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.

യു കെ യിൽ നിര്യാതയായ സ്‌നോബിമോൾക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്‌നങ്ങൾ പുൽകാനെത്തിയ പീറ്റർബറോയിൽ; അന്ത്യോപചാര ശുശ്രുഷകൾക്ക് മാർ സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.

പീറ്റർബറോ: പീറ്റർബറോയിൽ നിര്യാതയായ സ്‌നോബിമോൾ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യു കെ യിൽ പുതുജീവിത മോഹവുമായെത്തിയ സ്‌നോബിമോളെ മരണം ക്യാൻസറിന്റെ രൂപത്തിൽ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റർബറോയിൽ സീനിയർ കെയർ വിസയിൽ സ്‌നോബിമോൾ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോൺ ക്യാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു.

സ്‌നോബിമോൾ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്ന് 20 ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും പൊതുദർശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.

സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യു കെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്. ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർത്ഥിയാണ്.

സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭർത്താവ് സൈമൺ ജോസഫ് അടക്കം കുടുംബാംഗങ്ങളടക്കം മലയാളി സമൂഹവും ദുംഖാർത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തിൽ വിടചൊല്ലിയ സ്‌നോബിക്ക് പീറ്റർബറോയിൽ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണിൽ തന്നെയാണ് സ്‌നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്ക്കാരത്തിലും
പങ്കുചേരുവാനായി പരേതയുടെ സഹോദരികൾ നാട്ടിൽ നിന്നും എത്തുന്നതാണ്.

ശവസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം, സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്‌നോബിമോളുടെ അനുസ്മരണത്തിൽ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് :
സൈമൺ ജോസഫ് -07727641821

അന്ത്യോപചാര ശുശ്രുഷകൾ :
മെയ് 20 ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും.

Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton,
Peterborough PE4 6AE

Interment: 14:30 PM
Fletton Cemetery, 20 St Johns Road , Peterborough PE2 8BN

Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more