ഷാജി കൊറ്റിനാട്ട്
സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ സേവന രംഗത്ത് നേഴ്സ് ആയി പ്രവർത്തിച്ചു വന്നിരുന്ന റാന്നി, ചെത്തോങ്കര, വാഴയിൽ ജേക്കബ് ചാക്കോ, (68) ഇന്നലെ രാവിലെ മരണമടഞ്ഞു.
ഭാര്യ – മേരി ജേക്കബ് എടാട്ടുകാരൻ, മാള സ്വദേശിയാണ്. മക്കൾ:Dr. ജേസൺ ജേക്കബ്, ജഫേഴ്സൺ ജേക്കബ്, ജെന്നിഫർ ജേക്കബ്. മരുമക്കൾ:ജൂലിp, Dr. അമല ജേക്കബ്, ജിതിൻ ജയിംസ്. കൂടാതെ സഹോദരൻ സാബു വാഴയിലും കുടുംബവും, എല്ലാവരും അന്ത്യ നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ സ്കോട്ലൻഡിൽ തന്നെ ആയിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗ്ലാസ്ഗോ സെന്റ് ആൻഡ്രൂസ് മിഷന്‍ അംഗമാണ്. തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും, ശുശ്രൂഷക ളുടെയും ക്രമീകരണങ്ങളൾ സഭയുടെ സ്കോട്ലൻഡ് ചാപ്ലിന്ലിന്‍ Re . Fr. ലൂക്കോസ് കന്നിമേലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സമൂഹത്തിലും, സഭയിലും,സജീവ സാന്നിധ്യവും, തികച്ചും, സൗമ്യ മുഖമായിരുന്നു ജേക്കബ് അച്ചായൻ. പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട് ദുഃഖാർത്ഥരായ കുടുംബാന്ഗങ്ങൾക്കു അനുശോചനം അറിയിച്ചുകൊണ്ടും, വിവിധ മേഖലകളിലെ, വ്യക്തികളും സംഘടനകളും എന്തു സഹായത്തിനും സദാ സന്നദ്ധമായി കുടുംബത്തോടൊപ്പം ഉണ്ട്. ഫ്യൂണറൽ സംബന്ധിച്ച് ഉള്ള വിവരങ്ങൾ പിന്നീട് വിശദീകരിക്കാം എന്ന് കുടുംബം അറിയിച്ചു.
ജേക്കബ് ചാക്കോയുടെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മറ്റ് ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ കമ്മിറ്റികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാജ്ഞലികൾ.
click on malayalam character to switch languages