ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച .
Apr 20, 2024
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ .
വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും .
കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക . മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .
2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ . “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”
(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താല്പര്യം വിളിച്ചോതുന്നു . നമ്മുടെ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടിപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം . സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണ മെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
യുക്മ ദേശീയ കലാമേള – 2024 ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും,നഗർ നാമനിർദേശക മത്സരത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ റാണി ബിൽബിയും ജേതാക്കൾ….. /
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
click on malayalam character to switch languages