1 GBP = 104.28
breaking news

മലയാളികൾക്കൊരു മാധ്യമം ലിവർപൂളിൽ നിന്നും

മലയാളികൾക്കൊരു മാധ്യമം ലിവർപൂളിൽ നിന്നും

ലിവർപൂൾ: മേഴ്സിസൈഡിലെ മലയാളികളുടെ കൂട്ടായ്മയായ ലിംക അണിയിച്ചൊരുക്കുന്ന ഡിജിറ്റൽ മാധ്യമം “മേഴ്സി മ്യൂസ് ” ഈ വരുന്ന ഏപ്രിൽ 14 വിഷുദിനത്തിൽ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നു. വിദഗ്ദ സമിതി അടങ്ങുന്ന എഡിറ്റോറിയൽ ബോർഡ് ആണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്. മേഴ്സി സൈഡ് കൗണ്ടിയിലെ എല്ലാ മലയാളികളുടെയും കലാ സാഹിത്യവാസനകൾ പരിപോഷിപ്പിക്കാനും അവരുടെ ജീവിത നിലവാര വ്യവസ്ഥകൾക്ക് ഉന്നമനം നൽകുന്നതാണ് ഈ മാധ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ലിംക വൈസ് പ്രസിഡൻ്റും എഡിറ്റോറിയൽ ഹെഢുമായ ഡോ. ശ്രീഭ രാജേഷ് ആദ്യപതിപ്പ് ലിംക വാട്സാപ്പ് ഗ്രൂപ്പിലൂടെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വർഷത്തിൽ 4 ലക്കങ്ങളിലായി വിവിധയിനം പംക്തികളുമായി മേഴ്സി മ്യൂസ് വായനക്കാർക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്ന് ലിംക (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ) അവകാശപ്പെടുന്നു. ലിവർപൂൾ മലയാളികൾക്കിടയിൽ ആദ്യ മാധ്യമസംരംഭമാണ് മേഴ്സി മ്യൂസ് ന്യൂസ് ലെറ്റർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more