1 GBP = 107.76
breaking news

ഹേമ ഈസ്റ്റർ -വിഷു -ഈദ് സ്നേഹ സംഗമം EVE 2k24 സമാപിച്ചു

ഹേമ ഈസ്റ്റർ -വിഷു -ഈദ് സ്നേഹ സംഗമം EVE 2k24 സമാപിച്ചു

ഹെറിഫോഡ്: യുകെ, മധ്യപടിഞ്ഞാറൻ മണ്ണിലെ കലാ സാംസ്‌കാരിക സംഘടന ‘ഹേമ’ നടത്തിയ ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം EVE -2k24 സമാപിച്ചു. ഏപ്രിൽ 6ശനിയാഴ്ച വൈകുന്നേരം 4മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 12വരെ നീണ്ടു നിന്നു.

പൊതു സമ്മേളനവും, അവാർഡ് ദാനവും, വിവിധ കലാ പരിപാടികളും ജന സാനിധ്യം കൊണ്ട് ശ്രെദ്ധനേടി. ഹെറിഫോഡ് മേയർ, NHS ട്രസ്റ്റ്‌ മേധാവി തുടങ്ങിയ വീശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത പരിപാടി ഹെറിഫോഡിന്റെ ചരിത്രത്തിൽ ഒരു നാഴിക കല്ലായി മാറി. വീശിഷ് ട അതിഥികളെ ഹേമ പ്രസിഡന്റ് ശ്രീ സാജൻ ജോസഫിന്റെ നേത്രത്വത്തിൽ ചെണ്ട മേളത്തിന്റെയും താല പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു.

ഗാനമേള, ഡാൻസ്, കോമഡിഷോ, DJ ,early bird ,ലേലം അങ്ങിനെ വിവിധങ്ങളായ പരിപാടികളും മാജിക് മസാല ടീം ഒരുക്കിയ സ്വദിഷ്ടമായ ഭക്ഷണവും ഉണ്ടായിരുന്നു. സിതാരയും, ആൻസ്റ്റിനും ചേർന്ന് അവതാരകർ ആയിരുന്നു. ഹേമ എക്സിക്യുട്ടീവ് അംഗം ശ്രീ ജെയ്സൺ ആറ്റുവാ പ്രോഗ്രം കോ ഓർഡിനേറ്റർആയി പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more