1 GBP = 106.12
breaking news

ഖാ​ർ​കീ​വി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആക്ര​മ​ണം; എട്ട് മരണം

ഖാ​ർ​കീ​വി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആക്ര​മ​ണം; എട്ട് മരണം

കി​യ​വ്: യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ എട്ട​ുപേ​ർ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്തെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളും ഗ്യാ​സ് സ്റ്റേ​ഷ​നും കാ​റു​ക​ളും ക​ട​ക​ളും ത​ക​ർ​ന്ന​താ​യി ഖാ​ർ​കി​വ് മേ​ഖ​ല​യു​ടെ ഗ​വ​ർ​ണ​ർ ഒ​ലെ​ഹ് സി​നീ​ഹു​ബോ​വ് പ​റ​ഞ്ഞു.

32 ഇ​റാ​ൻ നി​ർ​മി​ത ഡ്രോ​ണു​ക​ളും ആ​റു മി​സൈ​ലു​ക​ളു​മാ​ണ് ആ​​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. മൂ​ന്ന് മി​സൈ​ലു​ക​ളും 28 ഡ്രോ​ണു​ക​ളും യു​ക്രെ​യ്ൻ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ൻ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ യു​ക്രെ​യ്ൻ റ​ഷ്യ​യി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്തു​വി​ട്ട​താ​യി സൈ​ന്യം പ​റ​ഞ്ഞു. ഇ​വ​രി​ൽ 10 എ​ണ്ണം റ​ഷ്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബെ​ൽ​ഗൊ​റോ​ഡി​ന് മു​ക​ളി​ൽ വെ​ടി​വെ​ച്ചു വീ​ഴ്ത്തി​യ​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more