1 GBP = 107.76
breaking news

ഹീത്രൂ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു

ഹീത്രൂ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു

ലണ്ടൻ: ഹീത്രൂ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് ചിറകുകൾക്ക് കേടുപാട് സംഭവിച്ചു.
ടെർമിനൽ 3 ന് സമീപമുള്ള റൺവേയിലാണ് അപകടം. അപകടത്തിൽ ഒരു ബ്രിട്ടീഷ് എയർവേയ്‌സ് വിമാനവും വിർജിൻ അറ്റ്‌ലാൻ്റിക് വിമാനവും ഉൾപ്പെടുന്നു.

അതേസമയം അപകടം ഗുരുതരമല്ലന്നും ഗതാഗതത്തിന് കാലതാമസമില്ലെന്നും ഹീത്രൂ വിമാനത്താവളധികൃതർ വ്യക്തമാക്കി. തങ്ങൾ ഞങ്ങൾ അടിയന്തര സേവനങ്ങളോടും എയർലൈൻ പങ്കാളികളോടും ചേർന്ന് പ്രവർത്തിക്കുന്നുവെന്നും, സംഭവത്തിൽ വിമാനത്താവള വക്താവ് പ്രതികരിച്ചു.

യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, വിമാനത്താവള പ്രവർത്തനങ്ങളിൽ മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more