1 GBP = 110.31

ദൃശ്യകല അവതരിപ്പിക്കുന്ന സാമൂഹിക സംഗീത നാടകം “തെയ്യം” ഏപ്രിൽ 13ന്

ദൃശ്യകല അവതരിപ്പിക്കുന്ന സാമൂഹിക സംഗീത നാടകം “തെയ്യം” ഏപ്രിൽ 13ന്

അടുത്ത ശനിയാഴ്ച്ച ഏപ്രിൽ 13 -ന് ‘ഹോൺചർച്ച് ചാമ്പ്യൻ സ്കൂൾ’ രംഗമണ്ഡപത്തിൽ അരങ്ങേറുന്ന ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ’ യുടെ കീഴിലുള്ള കലാവിഭാഗമായ ‘ദൃശ്യകല’ അവതരിപ്പിക്കുന്ന സാമൂഹിക സംഗീത നാടകമാണ് “തെയ്യം”.

പ്രമുഖ നാടക രചയിതാവായ 250 ലേറെ നാടക തിരക്കഥകൾ എഴുതിയ ‘രാജൻ കിഴക്കനേല’ രചിച്ച തെയ്യം സംവിധാനം ചെയ്തവതരിപ്പിക്കുന്നത് – ലണ്ടനിൽ നീണ്ടകാലമായി നാടക രംഗത്തുള്ള ശശി കുളമടയാണ്.

ഏതാണ്ട് മൂന്നു പതിറ്റാണ്ടോളമായി യു. കെ യിലെ പല അരങ്ങുകളിലും സാമൂഹിക നാടകങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ‘ദൃശ്യകല’യുടെ ഇരുപത്തി രണ്ടാമത്തെ നാടകമാണ് ‘തെയ്യം’…!

വടക്കൻ കേരളത്തിലെ തെയ്യം കലാ രൂപങ്ങൾക്ക് പിന്നിലും മുന്നിലും അണിനിരക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകൾക്കൊപ്പം ; ‘മരുതിയോടൻ കുരുക്കൾ’, ‘മുച്ചിലോട്ട് ഭഗവതി’ തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും മറ്റുമൊക്കെ ഈ നാടക ഇതിവൃത്തത്തിൽ ഉണ്ട്.

ആയതിനാൽ അന്നേ ദിനം അരങ്ങിലും, അണിയറയിലും അണിനിരക്കുന്ന പഴയതും പുതിയതുമായ ലണ്ടനിലുള്ള എല്ലാ നാടക പ്രവർത്തകർക്ക് പ്രോത്സാഹനം കൊടുക്കുവാനും, തെയ്യത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങൾ കണ്ടാസ്വാദിക്കുവാനും ഏവരെയും ക്ഷണിക്കുന്നു…

Don’t miss out on this unique opportunity to experience the magic of Theyyam folklore..!  Book your tickets now 

Call on 07941024129 or 07961454644.  Or book online 

Date & Time ——————- On 13th April 2024, 6.00pm

Venue:————-Champion School Auditorium, Hornchurch, RM11 3BX.

https://www.instagram.com/p/C5REfy2MUmk/?igsh=YWJzZWRjZnlpa3N6https://www.facebook.com/share/p/yGmt5QYkXj4u38UK/?mibextid=WC7FNe

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more