1 GBP = 107.78
breaking news

‘കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം’; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ

‘കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം’; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ

ലണ്ടൻ: പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ. കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമാകുന്ന രോഗാവസ്ഥയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം. രോഗം ബാധിക്കുന്നവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പക്ഷിപ്പനിയുടെ എച്ച്5 എൻ1 എന്ന വകഭേദമാണ് ആശങ്കയുയർത്തുന്നത്. ഈ വൈറസ് ഒരു ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന ഒരു നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ബ്രിട്ടൻ ആസ്ഥാനമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 മുതൽ എച്ച്5 എൻ1 പക്ഷിപ്പനി കണ്ടെത്തിയ 100 പേരിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 887 കേസുകളിൽ 462 പേർ മരിച്ചു. കോവിഡിൻ്റെ നിലവിലെ മരണനിരക്ക് 0.1 ശതമാനത്തിൽ താഴെയാണ്. കോവഡിന്‍റെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനമായിരുന്നു.

മാറ്റം സംഭവിച്ച് മരണനിരക്ക് ഇതുപോലെ തുടർന്നാൽ ഇത് കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമായിരിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായ കൺസൾട്ടന്‍റ് ജോൺ ഫുൾട്ടൺ അഭിപ്രായപ്പെടുന്നത്.

അമേരിക്കയിലെ മിഷിഗണിലെ കോഴിവളർത്തൽ കേന്ദ്രത്തിലും ടെക്‌സസിലും പക്ഷിപ്പനി പടർന്നുപിടിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുകൾ വന്നിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more