1 GBP = 107.76
breaking news

ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായതായി റിപ്പോർട്ട്

ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായതായി റിപ്പോർട്ട്

ലണ്ടൻ: പുതിയ ഡാറ്റ അനുസരിച്ച്, തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടിയായതായി റിപ്പോർട്ട്. ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ഏജൻസിയുടെ കണക്കുകൾ പ്രകാരം 2020-2021 ൽ 568 തട്ടിപ്പ് സംഭവങ്ങൾ 2022-2023 ൽ 1,600-ലധികം തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2022/23 ലെ 1,652 റിപ്പോർട്ടുകളിൽ 625 പേർ തട്ടിപ്പിന് അന്വേഷണ വിധേയമായിരുന്നു. തിയറി ടെസ്റ്റ് തട്ടിപ്പിന് 46 പ്രോസിക്യൂഷനുകൾ ഉണ്ടായി. തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നെങ്കിലും തിയറി പരീക്ഷയുടെ നിലവിലെ വിജയ നിരക്ക് 45.4% മാത്രമാണ്. കൊവിഡിന് ശേഷം പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാനുള്ള കാത്തിരിപ്പ് സമയം കുതിച്ചുയർന്ന സാഹചര്യത്തിലാണ് തട്ടിപ്പുകൾ വർദ്ധിച്ചത്.

AA നടത്തിയ വിശകലനത്തിൽ, ലോക്ക്ഡൗണിന് മുമ്പുള്ള 75% ടെസ്റ്റ് സെൻ്ററുകളിൽ ആറ് ആഴ്ചയിൽ നിന്ന് അഞ്ച് മാസത്തിൽ കൂടുതലുള്ള കാത്തിരിപ്പ് സമയം കണ്ടെത്തി. തിയറി വിജയിക്കുന്നതുവരെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. തിയറി ടെസ്റ്റിലെ രണ്ട് ഘടകങ്ങളായ മൾട്ടിപ്പിൾ ചോയ്സ്, ഹാസാർഡ് പെർസെപ്ഷൻ എന്നിവകളിൽ പാസ് മാർക്ക് നേടിയാലേ പ്രാക്ടിക്കൽ ടെസ്റ്റിന് അനുമതി ലഭിക്കുകയുള്ളൂ.

എല്ലാ ടെസ്റ്റുകളും ഔദ്യോഗിക ഡിഎസ്എ ടെസ്റ്റ് സെൻ്ററിലെ കമ്പ്യൂട്ടർ സംവിധാനം വഴിയാണ് നടത്തുന്നത്. അതേസമയം ആളുകൾ എങ്ങനെയാണ് അന്യായമായി പരീക്ഷയിൽ വിജയിക്കുന്നത് എന്ന് പറയാൻ AA വക്താവ് വിസമ്മതിച്ചു. എന്നാൽ പലയിടങ്ങളിലും അന്യമായ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ ടെസ്റ്റ് ഡേറ്റുകൾ ബുക്ക് ചെയ്ത് നൽകുന്നതിന് സോഷ്യൽ മീഡിയകളിൽ പരസ്യങ്ങൾ നൽകി തട്ടിപ്പുകാർ വന്നത് അധികൃതരുടെ ശ്രദ്ധയിൽ വന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more