1 GBP = 103.01
breaking news

യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ്‌ വ്യവസായവും – ഒരു അവലോകനം

യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ്‌ വ്യവസായവും – ഒരു അവലോകനം

റോയ് സന്തോഷ്

ഭക്ഷണം എന്നത്‌ ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങൾക്ക്‌ ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത്‌ തന്നെ നമുക്ക്‌ നൽകുന്നത്‌ അനർവചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്‌, ഒരാളുടെ മനസ്സിൽ കയറിപ്പറ്റാൻ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി നൽകി അവരെ സന്തോഷിപ്പിക്കുക എന്നത്‌ തന്നെയാണു. ഇന്നത്തെ കാലഘട്ടത്തിൽ മാനസിക ആരോഗ്യം എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായതു കൊണ്ട്‌, ഭക്ഷണം ആസ്വദിച്ച്‌ കഴിക്കുന്നത്‌ പോലും നമ്മുടെ സന്തോഷവുമായി അഭേദ്യമായ്‌ ബന്ധപ്പെട്ടിരിക്കുന്നു.

യൂറോപ്പിലെയും യു കെയിലെയും റെസ്റ്റോറന്റ്‌ ബിസിനസ്സുകൾ വലിയ വെല്ലുവിളികൾ നേരിട്ട കാലഘട്ടമായിരുന്നു, കൊവിഡ്‌ കാലഘട്ടം. കൊവിഡ്‌ സൃഷ്ടിച്ച സാഹചര്യങ്ങളിൽ നിന്നും റെസ്റ്റോറന്റ്‌ വിപണി പതിയെ തിരികെ വരാൻ ആരംഭിച്ചപ്പോഴാണു ,റഷ്യ-യുക്രൈൻ യുദ്ധവും തത്ഫലമായ്‌ സംഭവിച്ച നാണയപെരുപ്പവും , ഗ്യാസ്‌ – ഇലക്ട്രിസിറ്റി നിരക്കുകളുടെ വർദ്ധനവും വിപണിയെ വീണ്ടും പ്രതികൂലമായ്‌ ബാധിച്ചത്‌. ഭഷ്യ എണ്ണയുടെയും ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവും റെസ്റ്റോറന്റ്‌ വിപണിക്കാവശ്യമായ സാധന സാമഗ്രികളുടെ വിലക്കയറ്റവും യു കെ യിലെ റെസ്റ്റോറന്റ്‌ ബിസിനസ്സുകൾക്ക്‌ പ്രസ്ശ്നങ്ങൾ സൃഷ്ടിച്ചു. എങ്കിലും റെസ്റ്റോറന്റ്‌ ബിസിനസ്സുകൾ യു കെ യിൽ പതിയെ ഉണരുകയാണു. 

2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം യു കെ യിലെ നാണയപെരുപ്പ നിരക്ക്‌ 3.8% ആണു. ഈ നിരക്ക്‌ ഇനിയും കുറക്കാനുള്ള ശ്രമത്തിലാണു യു കെ ഗവൺമന്റ്‌. കാര്യങ്ങൾ ശുഭോദർക്കമായ്‌ നീങ്ങുന്നുണ്ട്‌ എന്നതിന്റെ സൂചനകൾ ഇപ്പോൾ വിപണിയിലുണ്ട്‌.

യു കെ യിലെ റെസ്റ്റോറന്റ്‌ വിപണിയുടെ മൊത്തത്തിലുള്ള മൂല്യം നിലവിലെ കണക്കുകളനുസരിച്ച്‌ ഏതാണ്ട്‌ £18.7 (ഏകദേശം 2 ലഷം കോടി രൂപ) ബില്ല്യണാണു. ഈ വിപണിയിൽ ഉൾപ്പെടുന്നത്‌ റെസ്റ്റോറന്റുകൾ, പബ്ബുകൾ, ടേക്ക്‌ എവേകൾ, നിശാക്ലബ്ബുകൾ, ക്ലൗഡ്‌ കിച്ചനുകൾ എന്നിവയാണു.

2026ൽ യു കെ യിലെ റെസ്റ്റോറന്റ്‌ വിപണി മൂല്യം £20 ബില്ല്യണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.4% വളർച്ചാനിരക്കാണു ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്‌. നിലവിലെ വിപണിയിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്‌ റെസ്റ്റോറന്റുകളിലെ ഡിജിറ്റൽ ടെക്നോളജികളിലെ പുതുമകളും, പ്രധാന റെസ്റ്റോറന്റുകളുടെ കൂട്ടായ പങ്കാളിത്ത സഹകരണവും, സുസ്ഥിര വികസനവും അടുത്ത മൂന്ന് വർഷത്തിലെ വളർച്ച നിരക്കിൽ ഉൾപ്പെടുന്നു. 

യു കെ യിലെ ലണ്ടനിലും മറ്റ്‌ പ്രധാന നഗരങ്ങളിലും 

പുതിയ റെസ്റ്റോറന്റുകൾ ആരംഭിക്കുന്നുണ്ട്‌. കുടിയേറ്റ സമൂഹങ്ങൾ കൂടുതലായുള്ള നഗരങ്ങളിൽ അവരുടെ തനതായ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾ വിജയം കൈവരിക്കുന്നുണ്ട്‌. അതുപോലെ യു കെ യിലെ വ്യവസായ പാർക്കുകളിൽ ക്ലൗഡ്‌ കിച്ചൺ സംരംഭങ്ങളും പുതുതായ്‌ ആരംഭിക്കുന്നു. 

യു കെ യിലെ മലയാളി സമൂഹവും പുതുതായി യു കെ യിലേക്ക്‌ വരുന്ന മലയാളി സംരംഭകർക്കും നിക്ഷേപിക്കുന്നതിനായി യു കെ യിലെ റെസ്റ്റോറന്റ്‌ വിപണി നല്ല അവസരങ്ങൾ നൽകുന്നുണ്ട്‌. യു കെ റെസ്റ്റോറന്റു വിപണിയിൽ നമ്മുടെ നാടൻ മലയാളി ഭക്ഷണത്തിനും പാനീയങ്ങൾക്കും നല്ല ആവശ്യമുണ്ട്‌. ലണ്ടനിലും പ്രാന്തപ്രദേശങ്ങളിലും ഒതുങ്ങി നിന്നിരുന്ന മലയാളി റെസ്റ്റോറന്റുകൾ ഇപ്പോൾ യു കെ യിലെ മറ്റ്‌ പ്രധാന നഗരങ്ങളായ ബർമ്മിംഗ്‌ഹാമിലും കാർഡിഫിലും ലീഡ്സിലും മാഞ്ചസ്റ്ററിലും ലിവർപ്പൂളിലും ഷെഫീൽഡിലുമൊക്കെ എത്തിത്തുടങ്ങിയത് മലയാളി റെസ്റ്റോറന്റുകൾ വിജയം കൈവരിച്ചതിന്റെ സൂചനയാണു. 

ഏകദേശം 2 ലക്ഷം കോടി രൂപ  മൂല്യത്തിൽ നിന്ന് 3 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്കു കുതിക്കുന്ന ഒരു വലിയ വ്യവസായം ആണ് ഇന്നു യു കെ യിലെ റെസ്റ്റോറന്റ്‌ വിപണി. അത് പോലെ യു കെ യിൽ ഒരു റെസ്റ്റോറന്റ്‌ തുടങ്ങുന്നത് വഴിയായി വർക്ക് വിസ സ്പോൺസർഷിപ് നേടിയെടുക്കാനും സാധിക്കുന്നതാണു. ഗൾഫ്‌ മേഖലയിലെ പ്രധാനപ്പെട്ട മലയാളി ഹോട്ടൽ, റെസ്റ്റോറന്റ്‌ ചെയിനുകൾ ഇപ്പോൾ യു കെ യിലെ റെസ്റ്റോറന്റ്‌ വിപണിയിലും നിക്ഷേപങ്ങൾ ധാരാളമായി നടത്തുന്നുണ്ട്‌. 

റെസ്റ്റോറന്റ്‌ മേഖലയെ കുറിച്ച്‌ പറയുമ്പോൾ തന്നെ, റെസ്റ്റോറന്റുകളെ സഹായിക്കുന്ന ടെക്നോളജിയും, മാർക്കറ്റിംഗും, ബ്രാൻഡിങ്ങും ഒക്കെ പറയേണ്ടതുണ്ട്‌. അടിസ്ഥാനപരമായി ഏതൊരു ബിസിനസ്സിന്റെയും അടിസ്ഥാന ഘടകം ആ ബിസിനസ്സിന്റെ മാർക്കറ്റിങും ബ്രാൻഡിങ്ങും തന്നെയാണു. നമ്മുടെ റെസ്റ്റോറന്റിനെ കുറിച്ച്‌ ഉപഭോക്താവിനെ അറിയിക്കുക എന്നത്‌ പരമപ്രധാനം തന്നെയാണു. അവിടെയാണു JUST ORDER ONLINE എന്ന മലയാളി കമ്പനി നിങ്ങൾക്ക്‌ തുണയായി വരുന്നത്‌. അവർ നിങ്ങളുടെ റെസ്റ്റോറന്റിന്റെ നടത്തിപ്പിനാവശ്യമായ ടെക്നോളജിയും, റെസ്റ്റോറന്റിന്റെ മാർക്കറ്റിംഗും ബ്രാൻഡിങ്ങും അത്യധികം ഉത്തരവാദിത്തത്തോടെയും പ്രാധാന്യത്തോടെയും നൽകുന്നു. റെസ്റ്റോറന്റിന്റെ മാർക്കറ്റിങ്ങിനോ ബ്രാണ്ടിങ്ങിനോ വേണ്ടി  ബിസിനസ്സിൽ നിക്ഷേപിക്കുന്നവർ മറ്റൊന്നും ചെയ്യേണ്ടി വരുന്നില്ല എന്നത്‌, 

JUST ORDER ONLINE  -ന്റെ പ്രത്യേകതയാണു.

JUST ORDER ONLINE എന്ന മലയാളി കമ്പനി ഇപ്പോൾ ആയിരത്തോളം യു കെ റെസ്റ്റോറന്റുകളെ ഡിജിറ്റൽ മാർക്കറ്റിംഗിനും ബ്രാണ്ടിങ്ങിനും വേണ്ടി സഹായിക്കുന്നുണ്ട്‌. യു കെ യിലെ പ്രധാന നഗരങ്ങളിലുള്ള ഈ റെസ്റ്റോറന്റുകൾ ഒക്കെയും നല്ല രീതിയിൽ ബിസിനസ്സു ചെയ്യുന്നുണ്ട്‌. 

അങ്ങനെ എന്തുകൊണ്ടും ഇപ്പോൾ യു കെ യിലെ റെസ്റ്റോറന്റ്‌ ബിസിനസ്സുകൾക്ക്‌ പുത്തൻ ഉണർവ്വ്‌ കൈവന്നിരിക്കുന്ന സമയമാണു. യു കെ മലയാളികൾ ഇപ്പോൾ യു കെ യിലെ നഴ്സിംഗ്‌ ഹോം, ഡൊമിസിലിയറി കെയർ മേഖലകളിൽ നിക്ഷേപം നടത്തുന്നതോടൊപ്പം യു കെ യിലെ റെസ്റ്റോറന്റ്‌ മേഖലയിലെ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടത്‌ ആവശ്യമാണു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more