1 GBP = 107.78
breaking news

റബർ വില വർദ്ധനവ് തുടരുന്നു; കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ റബർ ബോർഡ്

റബർ വില വർദ്ധനവ് തുടരുന്നു; കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ റബർ ബോർഡ്

അന്താരാഷ്ട്ര വിപണയിൽ റബർ വിലയിലുണ്ടായ വർദ്ധനവ് തുടരുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില. ആർഎസ്എസ് ഒന്നിന് 220 രൂപയും രേഖപ്പെടുത്തി. എന്നാൽ ആഭ്യന്തര വിപണിയിൽ ഇതിന്റെ പ്രതിഫലം ഇനിയും ഉണ്ടായില്ല. ആർഎസ്എസ് നാലിന് 174 രൂപയാണ് ആഭ്യന്തര വിപണയിലെ വില. കർഷകർക്ക് വില ലഭിക്കാൻ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർബോർഡ് ആരംഭിച്ചു.

മറ്റ് രാജ്യങ്ങളിൽ റബർ ഉല്പാദനത്തിലുണ്ടായ കുറവാണ് വില വർദ്ധനവിന് കാരണമായത്. ബാങ്കോക്ക് വിപണയിൽ ഇന്നും വില വർദ്ധിച്ചു. കേരളത്തിൽ എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ആർ എസ് എസ് 4ന് 217 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില. ആർഎസ്എസ് ഒന്നിന് 220 രൂപയിലുമെത്തി. ഒരാഴ്ചയായി വില വർദ്ധനവ് തുടരുകയാണ്. എന്നാൽ ഇതിന്റെ പ്രതിഫലനം ഇന്ത്യയിലെ കർഷകർക്ക് ലഭിക്കുന്നില്ല.

അന്താരാഷ്ട്ര വിപണയിൽ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർ ബോർഡ് ആരംഭിച്ചിട്ടുണ്ട്. 15 തിയതി കയറ്റുമതി നടത്തുന്നവരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര കർഷകർക്ക് വില വർദ്ധനവ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more