1 GBP = 107.78
breaking news

മലയാളം മ്യൂസിക് ലവേഴ്സ് ഒരുക്കുന്നയുകെയിലെ ഏറ്റവും വലിയ സംഗീതോൽസവം ശനിയാഴ്ച ലിവർപൂളിൽ….. യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് വിശിഷ്ടാതിഥി

മലയാളം മ്യൂസിക് ലവേഴ്സ് ഒരുക്കുന്നയുകെയിലെ ഏറ്റവും വലിയ സംഗീതോൽസവം ശനിയാഴ്ച ലിവർപൂളിൽ….. യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് വിശിഷ്ടാതിഥി

യുകെയിലെ ഏറ്റവും വലിയ സംഗീതോൽസവം നോർത്ത് വെസ്റ്റിന്റെ സാംസ്കാരിക തലസ്ഥാനമായ ലിവർപൂളിൽ അരങ്ങേറുകയാണ്
യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് (MML) ആണ് ഈ സംഗീത മാമാങ്കം ഒരുക്കുന്നത്

നോർത്ത് വെസ്റ്റിലെ അറുപത്തഞ്ചോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളത്തിന്റെ നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, ജിനീഷ് സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.

60 പാട്ടുകളും, രണ്ട് മിമിക്രിയും, രണ്ട് ഡാൻസും,
രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം. കൃത്യം 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിക്കുകയും 9:30 മുതൽ 10 മണി വരെയുള്ള DJ യോടു കൂടി പരിപാടികൾ അവസാനിക്കുകയും ചെയ്യും.

12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും.
ഷിബു പോൾ, Dr. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് എം എം എൽ നോർത്ത് വെസ്റ്റിന്റെ അവതാരകർ.

യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ് വിശിഷ്ടാതിഥിയായിരിക്കും. യുക്മ മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ അലക്സ് വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് സെക്രട്ടറി ബെന്നി ജോസഫ്, സോണി ചാക്കോ, ഷൈനു മാത്യു , ടി വി അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, എം എം എൽ കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരും അതിഥികളായിരിക്കും.

ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ&ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടി റെസ്റ്റോൻ്റാണ്.

പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടായിരിക്കും. എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more