1 GBP = 106.20
breaking news

നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു

നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു

നടൻ ശരത്‍ കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ സഖ്യം പ്രസ്താവിച്ചത്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.

തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വ​ഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് വരവ് തമിഴ്‌നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സമത്വ മക്കൾ കക്ഷി സ്ഥാപക പ്രസിഡൻ്റ് ശരത്കുമാർ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട് ബിജെപിക്ക് വേണ്ടി അദ്ദേ​ഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more