1 GBP = 104.00
breaking news

ആനന്ദപുരം ഡയറീസ് യു.കെയിൽ മാർച്ച് 8 ന്; അരങ്ങിലും അണിയറയിലും യുകെ മലയാളികൾ നിറസാന്നിധ്യമായ ചിത്രത്തിനെ വരവേൽക്കാൻ ഒരുങ്ങി ബ്രിട്ടൻ

ആനന്ദപുരം ഡയറീസ് യു.കെയിൽ മാർച്ച് 8 ന്; അരങ്ങിലും അണിയറയിലും യുകെ മലയാളികൾ നിറസാന്നിധ്യമായ ചിത്രത്തിനെ വരവേൽക്കാൻ ഒരുങ്ങി ബ്രിട്ടൻ

കേരളത്തിൽ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 8-ാം തീയതി യു.കെയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോൾ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഈയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന പൂക്കോട്ട് വെറ്റിനറി കോളേജിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. റാഗിംഗ്, മയക്കുമരുന്ന് ഉപയോഗം, കോളേജുകളിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ, രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ, അധികൃതരുടെ അനാസ്ഥ എല്ലാം തന്നെ ചിത്രത്തിലും ചർച്ച ചെയ്യപ്പെടുന്നുവെന്നത് യാദൃശ്ചികം. ഗൗരവകരമായ വിഷയങ്ങൾ വളരെ മനോഹരവും രസകരവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരും തന്നെ ഈ ചിത്രം കാണാതെ പോകരുത് എന്നാണ് പ്രേക്ഷകരുടെ ഒന്നടങ്കമുള്ള അഭിപ്രായം.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിർമ്മിച്ചിട്ടുള്ള നീയമമാണ് പോക്സോ ആക്ട്. എന്നാൽ നിയമത്തിലെ ചില പഴുതുകൾ ഉപയോഗിച്ച് മുതിർന്നവർ തമ്മിലുള്ള വിരോധം തീർക്കുന്നതിന് കുട്ടികളെ ഉപയോഗിച്ച് എതിരാളികൾക്കെതിരെ പോക്സോ കേസ് ഫയൽ ചെയ്ത് എതിരാളികളെ ജയിലലടയ്ക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. നിരവധി നിരപരാധികളാണ് ശിക്ഷിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുള്ളത്. ഈ വിഷയം വളരെ ഗൗരവമായി യാതൊരു വയലൻസുമില്ലാതെ ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഈ വിഷയം ഇതിലും നന്നായി ചിത്രീകരിക്കാൻ കഴിയില്ലായെന്നാണ് ചിത്രം കണ്ട ശേഷം റിട്ട: ജസ്റ്റീസ് ബി. കമാൽ പാഷ അഭിപ്രായപ്പെട്ടത്.

ഗൗരവമായ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെങ്കിലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ഫാമിലി എന്റർടൈനർ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ ഒരു നാഴികക്കല്ലായി മാറാവുന്ന ഈ സിനിമയിൽ യു.കെ മലയാളി സാന്നിദ്ധ്യം അഭിമാനാർഹമാണ്. ഈ ചിത്രം കഥയെഴുതി നീൽ പ്രൊഡക്ഷൻസ് ഇന്ത്യാ ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് യു.കെ മലയാളിയായ ശശി ഗോപാലൻ നായർ ആണ്. തെന്നിന്ത്യൻ താരങ്ങളായ മീന, ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരോടൊപ്പം യു.കെ മലയാളികളായ മുരളി വിദ്യാധരൻ, അർലിൻ ജിജോ, അഷിൻ ജിജോ,….. തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പാട്ടുകൾക്ക് ഷാൻ റഹ്മാനോടൊപ്പം സംഗീതം നൽകിയിരിക്കുന്നത് യു.കെ മലയാളികളായ ആൽബർട്ട് വിജയനും മകൻ ജാക്സൺ വിജയനുമാണ്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജയ ജോസ് രാജ് ആണ്. കോളേജ് പശ്ചാത്തലത്തിൽ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമയിൽ നമ്മുടെ കലാലയങ്ങളിലെ കളിതമാശകളും നൃത്തങ്ങളും ക്രിക്കറ്റും പരീക്ഷയും എല്ലാം ഉണ്ട്.
അഡാർ ലവ് ഫെയിം റോഷൻ റഹൂഫ്, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, മാലാ പാർവ്വതി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. മനു മഞ്ജിത്, റഫീഖ് അഹമ്മദ് എന്നിവരുടേതാണ് വരികൾ. ക്യാമറ: സജിത് പുരുഷൻ, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പശ്ചാത്തല സംഗീതം: റാഹുൽ രാജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more