1 GBP = 107.71
breaking news

ലണ്ടനിൽ പോലീസ് സ്റ്റേഷനിൽ തീപിടിത്തം; മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

ലണ്ടനിൽ പോലീസ് സ്റ്റേഷനിൽ തീപിടിത്തം; മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

ലണ്ടൻ: ലണ്ടനിലെ പോലീസ് സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു. 170-ലധികം അഗ്നിശമന സേനാംഗങ്ങളും മുപ്പത്തിയഞ്ചിലധികം ഫയർ എഞ്ചിനുകളും മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

ഫോറസ്റ്റ് ഗേറ്റിലെ പോലീസ് സ്റ്റേഷൻ്റെ മേൽക്കൂര പൂർണ്ണമായി നശിച്ചു, 35 ഫയർ എഞ്ചിനുകളും 175 അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി) പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം 4.17 നാണ് അഗ്നിശമന വിഭാഗത്തിന് വിവരം ലഭിച്ചത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് വ്യക്തമാക്കി.

പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എൽഎഫ്ബി എത്തുന്നതിന് മുമ്പ് 60 ഓളം പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു, അയൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനാംഗങ്ങൾ ആവശ്യമായ മുൻകരുതൽ എടുത്തിരുന്നു. ആളുകൾ “പ്രദേശം ഒഴിവാക്കണം” എന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ X-ൽ പോസ്റ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more