1 GBP = 107.78
breaking news

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് യു.എസ്

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് യു.എസ്

വാഷിങ്ടൺ: ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് യു.എസ്. ഗസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് യു.എസ് ഭക്ഷ്യവസ്തുക്കൾ എയർഡ്രോഡ് ചെയ്തിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയുടെ വക്കിലാണ് ഗസ്സയിപ്പോൾ ഉള്ളതെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

യു.എസ് മിലിറ്ററിയുടെ മൂന്ന് സി-130 വിമാനങ്ങളാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 38,000 ഭക്ഷ്യപൊതികളാണ് ഇത്തരത്തിൽ നൽകിയത്. ​ജോർദാനും ഗസ്സക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ട്.

ഗസ്സയിലെ പ്രതിസന്ധി തീർക്കാർ എയർഡ്രോപ് കൊണ്ട് സാധിക്കുമെന്നാണ് യു.എസ് അവകാശവാദം. അതേസമയം, എയർഡ്രോപ്പ് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുവരെ ഒരിടത്തും എയർഡ്രോപ് പൂർണ വിജയമായിട്ടില്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അതിർത്തികൾ തുറന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായം.

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കൾക്കായി കാത്തുനിന്ന ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 115 പേർ കൊല്ലപ്പെട്ടിരുന്നു.

ഇത് ലോകത്താകമാനം ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇസ്രായേലിന് നൽകുന്ന പിന്തുണയിൽ യു.എസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഗസ്സക്ക് സഹായം നൽകുമെന്ന് ബൈഡൻ അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more