1 GBP = 110.31

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ്‌ഐ നിരുപാധികം മാപ്പ് പറഞ്ഞു

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ്‌ഐ നിരുപാധികം മാപ്പ് പറഞ്ഞു

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. എസ് റിനീഷ് വിആർ ആണ് മാപ്പ് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചു.

സംഭവത്തിൽ എസ്‌ഐക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി പത്തു ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

നേരത്തെ എസ്‌ഐ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൽ കോടതിയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ കോടതി ഇടപ്പെട്ടത്.

ജനങ്ങളോട് മോശമായി പെരുമാറരുെതന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുനന്നു. ഈ കേസിലാണ് എസ്‌ഐ റിനീഷ് മാപ്പ് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more